വെജിറ്റബിൾ പുലാവ്
1.ബസ്മതി അരി – ഒരു കപ്പ്
2.മല്ലിയില – കാൽ കപ്പ്
പുതിനയില – കാൽ കപ്പ്
പച്ചമുളക് – രണ്ട്
ഇഞ്ചി – അരയിഞ്ചു കഷണം
വെളുത്തുള്ളി – നാല്
ഗ്രാമ്പൂ – രണ്ട്
കറുവാപ്പട്ട – അരയിഞ്ചു കഷണം
3.എണ്ണ – ഒരു വലിയ സ്പൂൺ
നെയ്യ് – ഒരു വലിയ സ്പൂണ്‍
4.ബേ ലീഫ് – ഒന്ന്
പെരും ജീരകം – ഒരു ചെറിയ സ്പൂൺ
5.സവാള – ഒന്ന്
6.കാരറ്റ്, ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്
ഉരുളക്കിഴങ്ങ്, ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്
ഗ്രീൻ പീസ് – കാൽ കപ്പ്
7.തേങ്ങാപ്പാൽ – ഒരു കപ്പ്
വെള്ളം – മുക്കാൽ കപ്പ്
ഉപ്പ് – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙അരി കഴുകി അരമണിക്കൂർ കുതിർക്കുക.
∙രണ്ടാമത്തെ ചേരുവ അരച്ചു മാറ്റി വയ്ക്കുക.
∙പ്രഷർ കുക്കറിൽ എണ്ണയും നെയ്യും ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റണം.
∙സവാള ചേർത്തു വഴറ്റി കണ്ണാടിപ്പരുവമാകുമ്പോൾ അരച്ചു വച്ചിരിക്കുന്ന മിശ്രിതം ചേർത്തു വഴറ്റുക.
∙പച്ചമണം മാറുമ്പോൾ ആറാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റു വഴറ്റി കുതിർത്ത അരി ചേർത്തിളക്കുക.
∙ഇതിലേക്കു തേങ്ങാപ്പാലും വെള്ളവും പാകത്തിനുപ്പും ചേർത്തിളക്കി മൂടിവച്ചു മൂന്നു വിസിൽ വരുന്നതു വരെ മീഡിയം തീയിൽ വേവിക്കുക.
∙മൂടി തുറന്നു ഫോർക്കു കൊണ്ട് മെല്ലേ ഇളക്കി ചൂടോടെ വിളമ്പാം.