Saturday 13 April 2019 04:59 PM IST : By ശില്പ ബി. രാജ്

രസകദളിയാൽ അലങ്കരിച്ച അഡാർ നെയ്‍പായസം; വിഷു സദ്യ ഗംഭീരമാക്കാം

neypayasam ഫോട്ടോ : സരുൺ മാത്യു

1. മട്ട അരി - ഒരു കപ്പ്

2. നെയ്യ് - അരക്കപ്പ്

3. ഉപ്പ് - ഒരു നുള്ള്

ശർക്കര ഉരുക്കിയത് - ഒന്നരക്കപ്പ്

4. നെയ്യ് - ഒരു ചെറിയ സ്പൂൺ

5. തേങ്ങ ചുരണ്ടിയത് - അരക്കപ്പ്

6. ഏലയ്ക്കാപ്പൊടി - അര ചെറിയ സ്പൂൺ

7. കശുവണ്ടിപ്പരിപ്പ് - രണ്ടു വലിയ സ്പൂൺ

ഉണക്കമുന്തിരി - രണ്ടു വലിയ സ്പൂൺ

8. രസകദളിപ്പഴം - ഒന്ന്, അരിഞ്ഞത്

പാകം െചയ്യുന്ന വിധം

∙ പാൻ ചൂടാക്കി അരി നന്നായി വറുക്കുക. ഇത് ഒരു പ്രഷർ കുക്കറിലാക്കി പാകത്തിനു വെള്ളം ചേർത്ത് ഒരു വിസിൽ വരും വരെ വേവിച്ചു വയ്ക്കണം.

∙ ഒരു പാൻ ചൂടാക്കി വേവിച്ചു വച്ചിരിക്കുന്ന അരിയും നെയ്യും ചേർത്തു നാലു മിനിറ്റ് നന്നായി ഇളക്കുക.

∙ ഇതിലേക്ക് ഒരു നുള്ള് ഉപ്പു ചേർത്ത ശേഷം ശർക്കര ഉരുക്കി യതു ചേർത്തു നന്നായി ഇളക്കണം. പായസം വെന്തു കുറുകുന്നതാണ് പാകം.

∙ മറ്റൊരു പാനിൽ ഒരു വലിയ സ്പൂൺ നെയ്യ് ചൂടാക്കി തേങ്ങ ചുരണ്ടിയത് ഇളം ബ്രൗൺ നിറത്തിൽ വറുക്കുക.

∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടി ചേർത്ത ശേഷം അരി മിശ്രിത ത്തിൽ ചേർത്തിളക്കണം.

∙ ഇതേ പാനിൽ അൽപം നെയ്യ് ചൂടാക്കി കശുവണ്ടിപ്പരിപ്പും ഉ ണക്കമുന്തിരിയും വറുക്കണം. ഇത് പായസത്തിൽ ചേർത്ത് രസകദളിപ്പഴം കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പാം.