Saturday 13 April 2024 03:37 PM IST : By സ്വന്തം ലേഖകൻ

പ്രാതലിന് സ്പെഷലായി തയാറാക്കാം വിഷുക്കട്ട: റെസിപ്പി

vishukayysyy

1. ഉണക്കലരി – അരക്കപ്പ്‌ 

2. തേങ്ങയുടെ രണ്ടാംപാൽ – ഒന്നരക്കപ്പ്‌ 

3. ഒന്നാംപാൽ – ഒരു കപ്പ്‌

ഉപ്പ് – പാകത്തിന്

ജീരകം പൊടിച്ചത് – കാല്‍ ചെറിയ സ്പൂണ്‍  

4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്‌ 

പാകം ചെയ്യുന്ന വിധം

∙ വാഴയിലയിലോ പരന്ന പ്ലേറ്റിലോ നെയ്യോ വെളിച്ചെണ്ണയോ പുരട്ടി വയ്ക്കണം.

∙ അരി രണ്ടാംപാലിൽ വേവിക്കുക. ചോറ്  മുക്കാൽ ഭാഗത്തോളം വെന്തു കഴിഞ്ഞാൽ  ഒന്നാംപാലും ഉപ്പും ജീരകം പൊടിച്ചതും ചേർത്ത് ഇളക്കണം. 

∙ പാത്രത്തിൽ നിന്നു വിട്ട് വെള്ളം വറ്റി കട്ട പിടിച്ചു വരുമ്പോൾ തീ കുറച്ചു തേങ്ങ ചുരണ്ടിയത് ചേർത്തിളക്കി അടുപ്പിൽ നിന്നു വാങ്ങാം. 

∙ വാങ്ങിയ ഉടനെ ചൂടോടെ ഇലയിലേക്കു മാറ്റി ഒരുപോലെ പരത്തി എടുക്കുക.  മൃദുവായി പരത്താൻ ഇടയ്ക്ക് തേങ്ങാപ്പാൽ മുകളിൽ തൂവി അരയിഞ്ച് കനത്തിൽ ഒരു പോലെ പരത്തി എടുക്കാം. 

∙ ചൂടാറിയാൽ കഷണങ്ങളാക്കി വിളമ്പാം.

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ: അപര്‍ണ ജീവന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അപര്‍ണ ജീവന്‍, ഇഞ്ചിപ്പെണ്ണ്, മുണ്ടൂര്‍, തൃശൂര്‍.

Tags:
  • Pachakam