Tuesday 02 February 2021 12:40 PM IST : By Vanitha Pachakam

ചൂടോടെ ഒരു കേക്ക് ആയാലോ, വാം ആമൺ കേക്ക് വിത്ത് ന്യൂട്ടെല്ല സോസ്!

cake

വാം ആമൺ കേക്ക് വിത്ത് ന്യൂട്ടെല്ല സോസ്

1. വെണ്ണ, മൃദുവാക്കിയത് - 125 ഗ്രാം

ബ്രൗൺ ഷുഗർ - ഒന്നരക്കപ്പ്

2. മുട്ട - മൂന്ന്, മഞ്ഞയും വെള്ളയും വേർതിരിച്ചത്

3. സവർ ക്രീം - ഒരു കപ്പ് ( ഒരു കപ്പ് ക്രീമിൽ ഒന്നര ചെറിയ സ്പൂൺ തൈരു ചേർത്ത് ഒരു രാത്രി വച്ചാൽ സവർ ക്രീം ലഭിക്കും)

4. ബദാം തരുതരുപ്പായി പൊടിച്ചത് - മുക്കാൽ കപ്പ്

5. മൈദ - ഒന്നേകാൽ കപ്പ്

സോഡാ ബൈ കാർബണേറ്റ് - ഒരു ചെറിയ സ്പൂൺ

കറുവാപ്പട്ട പൊടിച്ചത് - രണ്ടു ചെറിയ സ്പൂൺ

ചോക്‌ലെറ്റ് സോസിന്

6. കട്ടിയുള്ള ക്രീം ( അമുൽ ക്രീം) - 300 മില്ലി

ന്യൂട്ടെല്ല - അരക്കപ്പ്

പാകം ചെയ്യുന്ന വിധം

∙അവ്ൻ 1800Cൽ ചൂടാക്കിയിടുക.

∙എട്ടിഞ്ചു വലുപ്പമുള്ള കേക്ക് ടിന്നിൽ മയംപുരട്ടി പൊടിതൂവി വയ്ക്കണം.

∙ഒരു ബൗളിൽ വെണ്ണയും ബ്രൗൺ ഷുഗറും യോജിപ്പിച്ചു നന്നായി തേച്ചു മയപ്പെടുത്തണം.

∙ഇതിലേക്കു മുട്ടമഞ്ഞ ഒാരോന്നായി ചേർത്തു തേച്ചു മയപ്പെടുത്തണം.

∙ഇതിൽ സവർ ക്രീം, ബദാം പൊടിച്ചത്, അഞ്ചാമത്തെ ചേരുവ യോജിപ്പിച്ച് ഇടഞ്ഞത് എന്നിവ ചേർത്തു യോജിപ്പിക്കുക.

∙നന്നായി ഉണങ്ങിയ കണ്ണാടി പാത്രത്തിൽ മുട്ടവെള്ള എടുത്തു നന്നായി അടിച്ച്, പൊങ്ങിവരുമ്പോൾ കേക്ക് മിശ്രിതത്തിലേക്ക് മെല്ലേ ചേർത്തു യോജിപ്പിക്കണം.

∙ഇതു മയംപുരട്ടിയ കേക്ക്ടിന്നിലാക്കി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ ബേക്ക് ചെയ്യുക. അധികം ബ്രൗൺ നിറമാകാതിരിക്കാൻ ഒരു ഫോയിൽ കൊണ്ട് ലൂസായി മൂടിവയ്ക്കാം.

∙ആറാമത്തെ ചേരുവ യോജിപ്പിച്ചു സോസ്പാനിലാക്കി അടുപ്പിൽ വച്ചു ചൂടാക്കി സോസ് തയാറാക്കണം.

∙കേക്ക് ചൂടോടെ സോസിനൊപ്പം വിളമ്പാം.