മിസ്സിസ്സ് കെ.എം. മാത്യുവിന്റെ തിരഞ്ഞെടുത്ത തനിനാടൻ പാചകക്കുറിപ്പ്.

മീൻകറി

ADVERTISEMENT

1. ദശക്കട്ടിയുള്ള മീൻ കഷണങ്ങളാക്കിയത് – ഒരു കിലോ

2. കശ്മീരി മുളകുപൊടി – മൂന്നു വലിയ സ്പൂൺ

ADVERTISEMENT

വെളുത്തുള്ളി – എട്ട് അല്ലി

ഇഞ്ചി – ഒരു കഷണം

ADVERTISEMENT

ചുവന്നുള്ളി – രണ്ട്

കുരുമുളക് – ഒരു ചെറിയ സ്പൂൺ

3. കുടംപുളി – അഞ്ചു ചുള

4. വെളിച്ചെണ്ണ – അരക്കപ്പ്

5. കടുക് – ഒരു ചെറിയ സ്പൂൺ

ഉലുവ – ഒരു ചെറിയ സ്പൂൺ

6. ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

വെളുത്തുള്ളി നീളത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

ഇഞ്ചി നീളത്തിൽ അരിഞ്ഞത് – രണ്ടു ചെറിയ സ്പൂൺ

7. ഉപ്പ് – പാകത്തിന്

8. കറിവേപ്പില – രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ മീൻ ചെറിയ കഷണങ്ങളാക്കി വ യ്ക്കണം.

∙ രണ്ടാമത്തെ ചേരുവ മിക്സിയിലാക്കി അരച്ചു  വയ്ക്കുക.

∙ കുടംപുളി വെള്ളത്തിലിട്ടു വയ്ക്കണം.

∙ മൺചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം ആറാമത്തെ ചേരുവ ചേർത്തു വറുത്തു കോരുക.

∙ അതേ എണ്ണയിലേക്ക് അരപ്പു ചേർത്തു ചെറുതീയിലാക്കി വഴറ്റുക.

∙ എണ്ണ തെളിയുമ്പോൾ പാകത്തിനുപ്പു ചേർത്തിളക്കിയ ശേഷം മീനും ചേർത്തിളക്കണം.

∙ കുടംപുളിയും ചേർത്തു നികക്കെ വെള്ളമൊഴിച്ച ശേഷം കറിവേപ്പിലയും ചേർത്തിളക്കുക.

∙ തിളച്ച ശേഷം വറുത്തു കോരി വച്ചിരിക്കുന്ന കൂട്ടും ചേർത്തിളക്കി അടച്ചുവച്ചു ചെറുതീയിൽ വേവിച്ചു വറ്റിച്ചെടുക്കണം.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

The Legacy of Mrs. K.M. Mathew's Recipes:

Kerala Fish Curry: This article features a traditional Kerala fish curry recipe from Mrs. K.M. Mathew's collection. Learn how to prepare this authentic and flavorful dish using fresh ingredients and traditional techniques.