രസികൻ രുചിയിൽ മീൻ വിന്താലു! തയാറാക്കാം ഈസിയായി!
മീൻ വിന്താലു 1. ദശക്കട്ടിയുള്ള മീൻ - അരക്കിലോ 2. വെളുത്തുള്ളി - ഒരു കുടം ഇഞ്ചി - ഒരു കഷണം ഉലുവ - അര ചെറിയ സ്പൂൺ ജീരകം - അര ചെറിയ സ്പൂൺ കടുക് - ഒരു ചെറിയ സ്പൂൺ കറുവാപ്പട്ട - ഒരു െചറിയ കഷണം കശ്മീരി മുളകുപൊടി - നാലു വലിയ സ്പൂൺ 3. എണ്ണ - നാലു വലിയ സ്പൂൺ 4. സവാള - രണ്ട്, അരിഞ്ഞത് 5.

മീൻ വിന്താലു
1. ദശക്കട്ടിയുള്ള മീൻ - അരക്കിലോ
2. വെളുത്തുള്ളി - ഒരു കുടം
ഇഞ്ചി - ഒരു കഷണം
ഉലുവ - അര ചെറിയ സ്പൂൺ
ജീരകം - അര ചെറിയ സ്പൂൺ
കടുക് - ഒരു ചെറിയ സ്പൂൺ
കറുവാപ്പട്ട - ഒരു െചറിയ കഷണം
കശ്മീരി മുളകുപൊടി - നാലു വലിയ സ്പൂൺ
3. എണ്ണ - നാലു വലിയ സ്പൂൺ
4. സവാള - രണ്ട്, അരിഞ്ഞത്
5. തക്കാളി - രണ്ട്, അരിഞ്ഞത്
6. വെള്ളം - രണ്ടു കപ്പ്
ഉപ്പ് - പാകത്തിന്
7. വിനാഗിരി - ഒന്നര വലിയ സ്പൂൺ
പഞ്ചസാര - ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി കഷണങ്ങളാക്കി വയ്ക്കുക.
∙ രണ്ടാമത്തെ േചരുവ മയത്തിൽ അരയ്ക്കണം.
∙ എണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റി ബ്രൗൺ നിറമാകുമ്പോള്‍ കോരി മാറ്റി വയ്ക്കുക.
∙ അതേ എണ്ണയിലേക്ക് അരപ്പു ചേർത്തു നന്നായി വഴറ്റി എണ്ണ തെളിയുമ്പോൾ തക്കാളി ചേർത്തു വഴറ്റണം.
∙ ഇതിലേക്കു വറുത്തു കോരിയ സവാള ചേർത്തിളക്കി ഉ പ്പും വെള്ളവും േചർത്തു നന്നായി തിളയ്ക്കുമ്പോൾ മീൻ കഷണങ്ങളും േചർക്കുക.
∙ മീൻ വെന്തു വരുമ്പോൾ വിനാഗിരിയും പഞ്ചസാരയും േചർത്തു കുറുകിയ ചാറോടു കൂടി വാങ്ങി വിളമ്പാം.