വായിൽ കപ്പലോടും രുചി, തയാറാക്കാം അയലത്തോരൻ!
അയലത്തോരൻ 1.അയല – മൂന്ന് 2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ മുളകുപൊടി – കാൽ ചെറിയ സ്പൂൺ കുടംപുളി – രണ്ടു കഷണം ഉപ്പ് – പാകത്തിന് 3.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ് പച്ചമുളക് – രണ്ട് വെളുത്തുള്ളി – മൂന്ന് അല്ലി ഇഞ്ചി – ഒരു ചെറിയ കഷണം കുരുമുളക് – അര ചെറിയ സ്പൂൺ ചുവന്നുള്ളി –

അയലത്തോരൻ
1.അയല – മൂന്ന്
2.മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
കുടംപുളി – രണ്ടു കഷണം
ഉപ്പ് – പാകത്തിന്
3.തേങ്ങ ചുരണ്ടിയത് – ഒന്നരക്കപ്പ്
പച്ചമുളക് – രണ്ട്
വെളുത്തുള്ളി – മൂന്ന് അല്ലി
ഇഞ്ചി – ഒരു ചെറിയ കഷണം
കുരുമുളക് – അര ചെറിയ സ്പൂൺ
ചുവന്നുള്ളി – അഞ്ച്
4.എണ്ണ – രണ്ടു വലിയ സ്പൂൺ
5.കടുക് – അര ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
ഉഴുന്നുപരിപ്പ് – ഒരു ചെറിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
6.സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
7.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙അയല വൃത്തിയാക്കി വലിയ കഷണങ്ങളായി മുറിക്കുക.
∙അയലയിൽ രണ്ടാമത്തെ ചേരുവയും അരക്കപ്പ് വെള്ളവും ചേർത്തു ചട്ടിയിലാക്കി വേവിച്ചു വറ്റിച്ച ശേഷം മുള്ളു കളഞ്ഞ് പൊടിച്ചു വയ്ക്കുക.
∙മൂന്നാമത്തെ ചേരുവ തരുതരുപ്പായി ചതച്ചെടുക്കുക.
∙ചുവടുകട്ടിയുള്ള ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുവ താളിക്കുക. ഇതിൽ സവാള ചേർത്ത് ഇളം ബ്രൗൺ നിറമാകും വരെ വഴറ്റുക.
∙ഏഴാമത്തെ ചേരുവ ചേർത്തു വഴറ്റി മൂത്ത മണം വരുമ്പോൾ തേങ്ങാക്കൂട്ടും ചേർത്തിളക്കി നന്നായി വഴറ്റുക.
∙പച്ചമണം മാറുമ്പോൾ പൊടിച്ചു വച്ച അയലയും പാകത്തിനുപ്പും ചേർത്തു വഴറ്റി തോർത്തിയെടുക്കുക.