മത്തി വറുത്തത് ഈ മസാലയിൽ തയാറാക്കി നോക്കൂ, അപാര രുചിയാണ്!
സ്പെഷൽ മത്തി വറുത്തത് 1.മത്തി – അരക്കിലോ 2.ചുവന്നുള്ളി – എട്ട് ഇഞ്ചി – ഒരു ചെറിയ കഷണം വെളുത്തുള്ളി – നാല് അല്ലി മല്ലി – ഒരു ചെറിയ സ്പൂൺ പെരുംജീരകം – ഒരു ചെറിയ സ്പൂൺ ജീരകം – ഒരു ചെറിയ സ്പൂൺ കുരുമുളക് – ഒരു ചെറിയ സ്പൂൺ വറ്റൽമുളക് – രണ്ട് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കശ്മീരി

സ്പെഷൽ മത്തി വറുത്തത്
1.മത്തി – അരക്കിലോ
2.ചുവന്നുള്ളി – എട്ട്
ഇഞ്ചി – ഒരു ചെറിയ കഷണം
വെളുത്തുള്ളി – നാല് അല്ലി
മല്ലി – ഒരു ചെറിയ സ്പൂൺ
പെരുംജീരകം – ഒരു ചെറിയ സ്പൂൺ
ജീരകം – ഒരു ചെറിയ സ്പൂൺ
കുരുമുളക് – ഒരു ചെറിയ സ്പൂൺ
വറ്റൽമുളക് – രണ്ട്
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
വാളൻപുളി കുതിർത്തത് – മൂന്നു വലിയ സ്പൂൺ
3.വെളിച്ചെണ്ണ – മൂന്നു വലിയ സ്പൂൺ
4.കറിവേപ്പി – ഒരു തണ്ട്
പാകം ചെയ്യുന്ന വിധം
∙മത്തി കഴുകി വൃത്തിയാക്കി വയ്ക്കുക.
∙മിക്സിയിൽ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മീനിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.
∙പാനിൽ വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില വറുക്കണം.
∙മീൻ കഷണങ്ങളും ചേർത്തു വറുത്തു കോരി ചൂടോടെ വിളമ്പാം.