കരിമീൻ വേവിച്ചതും മീൻ പീര വറ്റിച്ചതും മതി, പാത്രം കാലിയാകുന്ന വഴിയറിയില്ല! കൊതിയൂറും മീൻകാലം, മൂന്നു റെസിപ്പികള് Fish Recipes
കരിമീൻ വേവിച്ചത് 1. കരിമീൻ – 500 ഗ്രാം 2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ 3. കടുക് – അര ചെറിയ സ്പൂൺ ഉലുവ – കാൽ ചെറിയ സ്പൂൺ 4. ചുവന്നുള്ളി – അഞ്ച് – ആറ്, അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത് കറിവേപ്പില – രണ്ടു തണ്ട് 5.

കരിമീൻ വേവിച്ചത്
1. കരിമീൻ – 500 ഗ്രാം
2. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
3. കടുക് – അര ചെറിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
4. ചുവന്നുള്ളി – അഞ്ച് – ആറ്, അരിഞ്ഞത്
ഇഞ്ചി, വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ചമുളക് – മൂന്ന്, അറ്റം പിളർന്നത്
കറിവേപ്പില – രണ്ടു തണ്ട്
5. മുളകുപൊടി – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. കുടംപുളി – ഒന്നു രണ്ടു ചുള
7. കറിവേപ്പില – നാലു തണ്ട്
പാകം ചെയ്യുന്ന വിധം
∙ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കി വയ്ക്കുക.
∙ മൺചട്ടിയിൽ എണ്ണ ചൂടക്കി കടുകും ഉലുവ യും മൂപ്പിക്കുക.
∙ ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തു വഴറ്റി മുളകിെൻറ നിറം മാറിത്തുടങ്ങുമ്പോൾ അഞ്ചാമത്തെ ചേരുവയും അല്പം വെള്ളവും ചേർത്തു വഴറ്റുക.
∙ എണ്ണ തെളിയുമ്പോൾ കുടംപുളി ചേർത്തിള ക്കി, ഒരു ഗ്ലാസു വെള്ളവും ചേർത്തു തിളയ്ക്കുമ്പോൾ മീൻ കഷണങ്ങൾ ചേർക്കുക.
∙ ചെറുതീയിൽ വച്ചു വേവിച്ച് എണ്ണ തെളിയുമ്പോൾ കറിവേപ്പിലയും േചർത്തു വാങ്ങി ചൂടോടെ വിളമ്പാം. തവി കൊണ്ട് ഇളക്കരുത്. ചട്ടി കൈയിലെടുത്തു മെല്ലേ ചുറ്റിക്കുക.
മീൻ പീര വറ്റിച്ചത്
1. ചെമ്മീൻ/ചെറിയ മീൻ – 250ഗ്രാം
2. തേങ്ങ – രണ്ടു കപ്പ്, ചതച്ചത്
ചുവന്നുള്ളി – ആറ്, അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
പച്ചമുളക് – നാല്, അറ്റം പിളർന്നത്
കറിവേപ്പില – നാലു തണ്ട്
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
കുടംപുളി – ഒരു കഷണം
പാകം ചെയ്യുന്ന വിധം
∙ മീൻ െവട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ മീനും രണ്ടാമത്തെ ചേരുവയും അരക്കപ്പു വെള്ളവും ചേർത്തു വേവിക്കുക.
∙ മീൻ വേവുമ്പോൾ വാങ്ങി ചൂടോടെ പുട്ട്/ചോ റിനൊപ്പം വിളമ്പാം
കേരള ഫിഷ് റോസ്റ്റ്
1. ഏതെങ്കിലും വലിയ മീൻ – ഒരു കിലോ
2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേ്സ്റ്റ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ചുവന്നുള്ളി – 10
3. എണ്ണ – പാകത്തിന്
4. സവാള – അഞ്ചു വലുത്, ചതുരക്കഷണങ്ങളാക്കിയത്
ഇഞ്ചി – രണ്ടിഞ്ചു കഷണം
വെളുത്തുള്ളി –ഒരു കുടം
പച്ചമുളക് – നാല്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
5. തക്കാളി – മൂന്ന്, ചതുരക്കഷണങ്ങളാക്കിയത്
6. മുളകുപൊടി – ഒരു െചറിയ സ്പൂൺ
7. കട്ടി തേങ്ങാപ്പാൽ – മുക്കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1500Cൽ ചൂടാക്കിയിടുക.
∙ മീൻ കഴുകി വൃത്തിയാക്കി വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ മയത്തിൽ അരച്ചു മീനി ൽ പുരട്ടി രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി മീൻ അ ധികം മൊരിയാതെ വറുത്തു മാറ്റുക.
∙ മറ്റൊരു പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റണം.
∙ സവാള ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്തു വഴറ്റുക. വെള്ളം വ റ്റിത്തുടങ്ങുമ്പോൾ മുളകുപൊടി ചേ ർത്ത് എണ്ണ തെളിയും വരെ വഴറ്റി വാങ്ങി വയ്ക്കണം.
∙ ബേക്കിങ് ഡിഷിൽ മയം പുരട്ടി അതിൽ മീൻ നിരത്തി, മുകളിൽ വഴറ്റിയ മസാല നിരത്തു ക. വീണ്ടും ഒരു ലെയർ കൂടി മീൻ വച്ചു വീ ണ്ടും മസാല നിരത്തുക. ഇതിലേക്കു തേങ്ങാ പ്പാൽ ഒഴിച്ചു ഫോയിൽ പേപ്പർ കൊണ്ടു മൂടി ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് അര മണിക്കൂർ ബേക്ക് ചെയ്തു ചൂടോടെ ചപ്പാത്തിക്കോ ചോറിനോ ഒപ്പം വിളമ്പാം.
റെസിപ്പികള്‍ക്ക് കടപ്പാട്: Nisha George Poothicote