ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ - 500 gram  
മുട്ട - 1
മൈദ - 3 ടീസ്പൂൺ
ചോളപ്പൊടി (corn flour) - 2 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
മല്ലിയില -ആവശ്യത്തിന്  
ബട്ടർ- 3 ടീസ്പൂൺ  
വെളുത്തുള്ളി - 6 അല്ലി
പച്ചമുളക് - 2 എണ്ണം
ഗരം മസാല- 2 ടീസ്പൂൺ
വെളിച്ചെണ്ണ - 3 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
കുരുമുളക് പൊടി - 2 ടീസ്പൂൺ
കുക്കിംഗ് ക്രീം - 3 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
ഉപ്പ്, മൈദ, ചോളപ്പൊടി, മുട്ട, ഗരം മസാല എന്നിവ ചേർത്ത് ചിക്കൻ മാറിനേറ്റ് ചെയ്ത ശേഷം 10 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെക്കുക. ശേഷം വെളിച്ചെണ്ണയിൽ പൊരിച്ചെടുത്ത് മാറ്റിവെക്കുക. അതേ പാനിൽ വെളിച്ചെണ്ണ ഒഴിക്കുക. ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞു വെച്ച വെളുത്തുള്ളിയും പച്ചമുളകയും കറിവേപ്പിലയും ചേർത്തു വഴറ്റി എടുക്കുക.. കുരുമുളക് ചേർക്കുക..അതിലേക്ക് വെള്ളം മിക്സ് ചെയ്ത ചോളപ്പൊടി കൂടി ചേർത്തു ഇളക്കുക...ശേഷം കുക്കിംഗ് ക്രീം ചേർത്തു കൊടുക്കാം. ആവശ്യാനുസരണം ഉപ്പ് ചേർക്കുക ..പാകമായ ശേഷം അരിഞ്ഞുവെച്ച മല്ലിയില കൂടി ചേർത്തു യോജിപ്പിക്കാം.. അതിലേക്ക് ബട്ടർ കൂടി ചേർക്കുക .. നന്നായി വെന്തു വന്ന ശേഷം നേരത്തെ പൊരിച്ചു വച്ച ചിക്കൻ കൂടി ചേർത്തു ഇളക്കാം ..കോറിയാണ്ടർ ചിക്കൻ റെഡിയായി ..ചൂടുള്ള ബസ്മതി റൈസിനൊപ്പമോ ബ്രെഡിനൊപ്പമോ വിളമ്പാം..
 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT