ഒരിക്കൽ കഴിച്ചാൽ ഇനി ’ചിക്കൻ പെരട്ട്’ മാത്രം മതി!
ചോറിനൊപ്പവും ചപ്പാത്തിക്കൊപ്പവും എല്ലാം കഴിക്കാൻ പറ്റുന്ന ഒരു വിഭവമാണ് ചിക്കൻ പെരട്ട്. വളരെ കുറച്ച് സാധങ്ങൾ മാത്രം വെച്ച് ഈസിയായി നമുക്ക് ഈ വിഭവം തയ്യാറാക്കാം
ആവശ്യമുള്ള സാധനങ്ങൾ
ചിക്കൻ - 400 ഗ്രാം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
തൈര് - 2 ടീസ്പൂൺ
മഞ്ഞൾപൊടി-1 ടീസ്പൂൺ
മുളക്പൊടി - 3 ടീസ്പൂൺ
കുരുമുളക്പൊടി - 2 ടീസ്പൂൺ
ചെറുനാരങ്ങ- 1
ഗരം മസാല - 1 ടീസ്പൂൺ
ഉള്ളി - 3 എണ്ണം (നീളത്തിൽ അരിഞ്ഞത് )
ബട്ടർ - 2 ടീസ്പൂൺ
വെളിച്ചെണ്ണ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളക്പൊടി, മഞ്ഞൾപൊടി, കുരുമുളക് പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറിവേപ്പില, ഗരം മസാല തൈര് എന്നിവയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും നാരങ്ങാ നീരും ചേർത്ത് ചിക്കൻ നന്നായി മാറിനേറ്റ് ചെയ്ത് വെക്കുക. 30 മിനിറ്റ് മാറ്റിവെക്കുക
ഈ സമയം മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളിയുഎം കറിവേപ്പിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി വഴറ്റി എടുക്കുക. അതിലേക്ക് മാറിനേറ്റ് ചെയ്ത് വെച്ച ചിക്കൻ കൂടി ചേർത്തിളക്കി 15 മിനുട്ടോളം മൂടി വെച്ചു വേവിക്കുക.. ശേഷം ബട്ടർ ചേർത്തിളക്കുക .ടേസ്റ്റിനാവശ്യമായ മല്ലിയില കൂടി ചേർക്കാം..ടേസ്റ്റിയായിട്ടുള്ള സ്‌പൈസി ചിക്കൻ പെരട്ട് തയ്യാറായി