ആവശ്യമായ ചേരുവകൾ
1. മുട്ട – രണ്ട്        
   ഉപ്പ് – പാകത്തിന്
   കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
2. എണ്ണ – രണ്ടു വലിയ സ്പൂൺ
3.  ബീഫ് – 250 ഗ്രാം (കനം കുറച്ചു നീളത്തിൽ അരിഞ്ഞത്)
    പച്ചമുളക് – 3 (പൊടിയായി അരിഞ്ഞത്)
    സവാള – 1 (നീളത്തിൽ അരിഞ്ഞത്)
4. സോയാസോസ്  – ഒരു ചെറിയ സ്പൂൺ
    ഓയ്സ്റ്റർ സോസ്  – ഒരു ചെറിയ സ്പൂൺ
    കുരുമുളകുപൊടി  – ഒരു ചെറിയ സ്പൂൺ
    കാപ്സിക്കം – 1 (ചതുരക്കഷണങ്ങളാക്കിയത്)
    ഉപ്പ് – പാകത്തിന്
5. സ്പ്രിങ് അണിയൻ – 3  തണ്ട് (പൊടിയായി അരിഞ്ഞത്)

പാകം ചെയ്യുന്ന  വിധം
മുട്ടയിൽ  പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി അടിച്ചു ചിക്കിപ്പൊരിച്ചെടുക്കണം.
അൽപം എണ്ണ ചൂടാക്കി ബീഫും സവാളയും പച്ചമുളകും ചേർത്തു നന്നായി വരട്ടി വേവിക്കണം. ബീഫ് വെന്ത്, സവാള നിറം മാറണം.
ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കി ബീഫിൽ മസാല പൊതിഞ്ഞിരിക്കുന്ന പരുവമാകുമ്പോൾ മുട്ട ചിക്കിപ്പൊരിച്ചതും ചേർത്തിളക്കി സ്പ്രിങ് അണിയൻ കൊണ്ട് അലങ്കരിച്ചു വിളമ്പാം..

ADVERTISEMENT
ADVERTISEMENT
ADVERTISEMENT