ക്ഷീണമകറ്റാൻ ഇതിലും നല്ലൊരു മരുന്ന് വേറെയുണ്ടോ; കുളിർമയേകുന്ന കോഴിക്കഞ്ഞി
കേരളീയരുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കോഴിക്കഞ്ഞി. നന്നായി വെന്ത അരിയും ചിക്കൻ കഷ്ണങ്ങളും കുരുമുളകും ഇഞ്ചിയും ചേർത്ത ഈ വിഭവം ഒരു സമ്പൂർണ്ണ ഭക്ഷണമാണ്. ആവശ്യമായ ചേരുവകൾ 1.പൊന്നി അരി – ഒരു കപ്പ് സവാള – ഒന്ന്, അരിഞ്ഞത് ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത് വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത് ചിക്കൻ

കേരളീയരുടെ പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കോഴിക്കഞ്ഞി. നന്നായി വെന്ത അരിയും ചിക്കൻ കഷ്ണങ്ങളും കുരുമുളകും ഇഞ്ചിയും ചേർത്ത ഈ വിഭവം ഒരു സമ്പൂർണ്ണ ഭക്ഷണമാണ്.
ആവശ്യമായ ചേരുവകൾ
1.പൊന്നി അരി – ഒരു കപ്പ്
സവാള – ഒന്ന്, അരിഞ്ഞത്
ഇഞ്ചി – ഒരു ചെറിയ കഷണം, അരിഞ്ഞത്
വെളുത്തുള്ളി – രണ്ട് അല്ലി, അരിഞ്ഞത്
ചിക്കൻ എല്ലില്ലാതെ – 300 ഗ്രാം
തക്കാളി – ഒന്ന്, അരിഞ്ഞത്
ചുവന്നുള്ളി – നാല്
2.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
പെരുംജീരകം പൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
കറിവേപ്പില – ഒരു വലിയ സ്പൂൺ
ഉലുവ – കാൽ ചെറിയ സ്പൂൺ
കുരുമുളക് – കാൽ ചെറിയ സ്പൂൺ
3.തേങ്ങാപ്പാൽ – ഒരു കപ്പ്
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ കുക്കറിലാക്കി അൽപം വെള്ളം ചേർത്ത് അടുപ്പത്തു വയ്ക്കുക.
∙ നന്നായി തിളയ്ക്കുമ്പോൾ രണ്ടാമത്തെ ചേരുവയും പാകത്തിനു വെള്ളവു ചേർത്തു കുക്കര്‍ അടച്ചു നന്നായി വേവിച്ചെടുക്കണം.
∙ചിക്കൻ നന്നായി വെന്ത ശേഷം തീ അണയ്ക്കുക.
∙പ്രഷർ പോയ ശേഷം കുക്കർ തുറന്ന് തേങ്ങാപ്പാലും ഉപ്പും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.
തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി