തേങ്ങാപ്പാലിൽ കുളിച്ച മുട്ട മോളി
പഴുത്ത തക്കാളിയും ഇഞ്ചിയും പച്ചമുളകും ചേർത്ത്, കൊഴുപ്പുള്ള തേങ്ങാപ്പാലിൽ വേവിച്ചെടുത്ത മുട്ട മോളി.അപ്പത്തിനൊപ്പമോ നൂലപ്പത്തിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാൻ അടിപൊളിയാണ്. ആവശ്യമായ ചേരുവകൾ മുട്ട - 4 എണ്ണം (പുഴുങ്ങിയത്) സവാള - 2 എണ്ണം പച്ചമുളക് - 3 എണ്ണം ഇഞ്ചി, വെളുത്തുള്ളി - ഓരോ ടേബിൾസ്പൂൺ വീതം

പഴുത്ത തക്കാളിയും ഇഞ്ചിയും പച്ചമുളകും ചേർത്ത്, കൊഴുപ്പുള്ള തേങ്ങാപ്പാലിൽ വേവിച്ചെടുത്ത മുട്ട മോളി. അപ്പത്തിനൊപ്പമോ നൂലപ്പത്തിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ കഴിക്കാൻ അടിപൊളിയാണ്.
ആവശ്യമായ ചേരുവകൾ
മുട്ട - 4 എണ്ണം (പുഴുങ്ങിയത്)
സവാള - 2 എണ്ണം
പച്ചമുളക് - 3 എണ്ണം
ഇഞ്ചി, വെളുത്തുള്ളി - ഓരോ ടേബിൾസ്പൂൺ വീതം (അരിഞ്ഞത് അല്ലെങ്കിൽ ചതച്ചത്)
തേങ്ങാപ്പാൽ - 1 കപ്പ് രണ്ടാം പാൽ,
ഒന്നാം പാൽ - 1/2 കപ്പ്
തക്കാളി - 1 എണ്ണം (നീളത്തിൽ അരിഞ്ഞത്)
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
മസാലക്കൂട്ടുകൾ -കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ
വെളിച്ചെണ്ണ - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് കറുവപ്പട്ട, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ ചേർക്കുക.
. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക.
. സവാള ചേർത്ത് നന്നായി വഴറ്റുക (സവാള ബ്രൗൺ നിറമാകരുത്, മൃദുവായാൽ മതി).
. ഇതിലേക്ക് മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ ഇളക്കുക.
. തക്കാളി ചേർത്ത് അല്പം വാടി വരുമ്പോൾ രണ്ടാം പാൽ ഒഴിക്കുക.
. ഇത് ചെറുതായി തിളച്ചു വരുമ്പോൾ പുഴുങ്ങി പകുതിയായി മുറിച്ച പുഴുങ്ങിയ മുട്ടകൾ ചേർക്കുക.
. ചാറ് കുറുകി വരുമ്പോൾ ഒന്നാം പാൽ ഒഴിച്ച് ചൂടാക്കുക.
. പാകം ആയാൽ തീ അണച്ച് അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ വിതറാം