ഡിന്നർ ഉഷാറാക്കാൻ ഈ ഒരു പ്ലേറ്റ് ചിക്കൻ പെരളൻ മതി
അപ്പം, ചോറ്, പൊറോട്ട, പാൽ കപ്പ എന്നിവയ്‌ക്കൊപ്പം വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണ് ചിക്കൻ പെരളൻ. നാടൻ രീതിയിൽ മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ചിക്കൻ പെരളന്റെ രുചി ഗംഭീരമാണ്. ആവശ്യമായ ചേരുവകൾ ചിക്കൻ - 500 ഗ്രാം ചെറിയ ഉള്ളി - 1 കപ്പ് സവാള - 1 തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ ഇഞ്ചി-വെളുത്തുള്ളി

അപ്പം, ചോറ്, പൊറോട്ട, പാൽ കപ്പ എന്നിവയ്‌ക്കൊപ്പം വിളമ്പാൻ ഏറ്റവും അനുയോജ്യമായ വിഭവമാണ് ചിക്കൻ പെരളൻ. നാടൻ രീതിയിൽ മസാലകൾ ചേർത്ത് തയ്യാറാക്കുന്ന ചിക്കൻ പെരളന്റെ രുചി ഗംഭീരമാണ്.
ആവശ്യമായ ചേരുവകൾ
ചിക്കൻ - 500 ഗ്രാം
ചെറിയ ഉള്ളി - 1 കപ്പ്
സവാള - 1
തേങ്ങാക്കൊത്ത് - 3 ടേബിൾസ്പൂൺ
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 2 ടേബിൾസ്പൂൺ
പച്ചമുളക് - 2-3 എണ്ണം
തക്കാളി - 1
മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ
കാശ്മീരി മുളകുപൊടി - 2 ടേബിൾസ്പൂൺ
മല്ലിപ്പൊടി - 1 ടേബിൾസ്പൂൺ
കുരുമുളകുപൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
പെരുംജീരകം പൊടി - ½ ടീസ്പൂൺ
കറിവേപ്പില - 2 തണ്ട്
വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
നാരങ്ങാനീര് - 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
. ചിക്കൻ നന്നായി കഴുകി, മഞ്ഞൾപ്പൊടി, കുറച്ച് മുളകുപൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ ചേർത്ത് അരമണിക്കൂർ മാറ്റിവെക്കുക.
. ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ തേങ്ങാക്കൊത്ത് ഇട്ട് ബ്രൗൺ നിറമാകുന്നത് വരെ വറുക്കുക.
. ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, ചെറിയ ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി വഴറ്റുക.
. ഉള്ളി ബ്രൗൺ നിറമാകുമ്പോൾ തക്കാളി ചേർത്ത് ഉടയുന്നത് വരെ വേവിക്കുക.
. മുളകുപൊടി, മല്ലിപ്പൊടി, പെരുംജീരകം പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ചമണം മാറുന്നത് വരെ കുറഞ്ഞ തീയിൽ വഴറ്റുക.
. വെള്ളം ചേർക്കാതെ മാരിനേറ്റ് ചെയ്ത ചിക്കൻ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
. അടച്ചുവെച്ച് കുറഞ്ഞ തീയിൽ വേവിക്കുക. ഇടയ്ക്കിടെ ഇളക്കി കൊടുക്കുക
. ചിക്കനിൽ നിന്ന് വെള്ളം ഇറങ്ങി അത് വറ്റി, മസാല ചിക്കനിൽ നന്നായി പെരണ്ട് വരുന്നത് വരെ ഏകദേശം 30 മിനിറ്റ് വേവിക്കുക.
. അവസാനമായി കുരുമുളകുപൊടിയും പച്ച കറിവേപ്പിലയും കുറച്ച് വെളിച്ചെണ്ണയും മുകളിൽ തൂവി കുറച്ചുനേരം കൂടി അടച്ചുവെക്കാം
. ചോറിനൊപ്പമോ അപ്പത്തിനൊപ്പമോ ചൂടോടെ വിളമ്പാം