എത്ര കഴിച്ചാലും കൊതിതീരാത്ത സ്പെഷ്യൽ ഇറച്ചി പപ്പായ കറി
പച്ച പപ്പായയും ഇറച്ചിയും ചേർത്ത് തേങ്ങാക്കൊത്ത് വറുത്തിട്ട, നല്ല നാടൻ രുചിയുള്ള കറി. ചോറ്, ചപ്പാത്തി, പത്തിരി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി വിഭവമാണിത്. ആവശ്യമായ സാധനങ്ങൾ പച്ചപ്പപ്പായ - 1 ചിക്കൻ - 500 ഗ്രാം സവാള - 2 ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ തക്കാളി - 1 പച്ചമുളക് - 2-3

പച്ച പപ്പായയും ഇറച്ചിയും ചേർത്ത് തേങ്ങാക്കൊത്ത് വറുത്തിട്ട, നല്ല നാടൻ രുചിയുള്ള കറി. ചോറ്, ചപ്പാത്തി, പത്തിരി എന്നിവയുടെ കൂടെ കഴിക്കാൻ പറ്റിയ അടിപൊളി വിഭവമാണിത്.
ആവശ്യമായ സാധനങ്ങൾ
പച്ചപ്പപ്പായ - 1
ചിക്കൻ - 500 ഗ്രാം
സവാള - 2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്പൂൺ
തക്കാളി - 1
പച്ചമുളക് - 2-3
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1-2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1/2 ടീസ്പൂൺ
തേങ്ങാപ്പീര- 1/2 കപ്പ്
കറിവേപ്പില - ആവശ്യത്തിന്
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. ഒരു പ്രഷർ കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ സവാള, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.
. ഇതിലേക്ക് തക്കാളി ചേർത്ത് ഉടയുന്നത് വരെ വേവിക്കുക. ശേഷം മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് പച്ച മണം മാറുന്നത് വരെ വഴറ്റുക.
. ഇറച്ചി ചേർത്ത് ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് 2-3 വിസിൽ വരുന്നത് വരെ വേവിക്കുക.
. ശേഷം അരിഞ്ഞുവെച്ച പപ്പായ ചേർക്കുക.
. പപ്പായ വെന്തുകഴിഞ്ഞാൽ തേങ്ങാപ്പീര അരച്ചത് ചേർത്ത് കുറച്ചു സമയം കൂടി തിളപ്പിക്കുക.
. അവസാനമായി വെളിച്ചെണ്ണയിൽ കടുക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ വറുത്ത് കറിയിൽ ചേർക്കുക.