സ്പൈസി ഫുഡ് ഇഷ്ടപ്പെടുന്നവർക്ക് ഇതിലും മികച്ചൊരു ചോയ്സ് വേറെയില്ല Deliciously Spicy Fish Recipe
സ്പൈസി ഫുഡ് ഇഷ്ടപ്പെടുന്നവർക്ക് ട്രൈ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല വിഭവമാണിത്. ചോറിനൊപ്പമോ ഫ്രൈഡ് റൈസിനൊപ്പമോ കഴിക്കാൻ ഇത് ബെസ്റ്റാണ്. ആവശ്യമായ ചേരുവകൾ 1. മീൻ കഷണങ്ങൾ മുള്ളില്ലാതെ – 180 ഗ്രാം 2. സോയാ സോസ് – ഒരു വലിയ സ്പൂൺ കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ മുളകുപൊടി –

സ്പൈസി ഫുഡ് ഇഷ്ടപ്പെടുന്നവർക്ക് ട്രൈ ചെയ്യാൻ പറ്റിയ ഏറ്റവും നല്ല വിഭവമാണിത്. ചോറിനൊപ്പമോ ഫ്രൈഡ് റൈസിനൊപ്പമോ കഴിക്കാൻ ഇത് ബെസ്റ്റാണ്.
ആവശ്യമായ ചേരുവകൾ
1. മീൻ കഷണങ്ങൾ മുള്ളില്ലാതെ – 180 ഗ്രാം
2. സോയാ സോസ് – ഒരു വലിയ സ്പൂൺ
കോൺഫ്‌ളോർ – രണ്ടു വലിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരുവലിയ സ്പൂൺ
ഇഞ്ചി–വെളുത്തുള്ളി അരച്ചത്– ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. എണ്ണ – രണ്ടു വലിയ സ്പൂൺ
4. ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
വറ്റൽമുളക് – രണ്ട്, അരിഞ്ഞത്
5. സ്പ്രിങ്അണിയൻ – രണ്ടു തണ്ട്, പൊടിയായി അരിഞ്ഞത്
കാപ്സിക്കം – ഒന്ന്, കഷണങ്ങളാക്കിയത്
പച്ചമുളക് അരിഞ്ഞത്– ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
6. ഫിഷ് സ്റ്റോക്ക് –അരക്കപ്പ്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
. മീൻ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി ചൂടായ എണ്ണയിൽ വറുക്കുക.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ഒരു മിനിറ്റ് വഴറ്റണം.
∙ ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേഷം മീൻ വറുത്തതു ചേർക്കുക.
∙ ഫിഷ് സ്റ്റോക്കും വിനാഗിരിയും ചേർത്തു തിളപ്പിക്കണം.
∙ കോൺഫ്‌ളോർ അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തു തുടരെ ഇളക്കി കുറുക്കി വാങ്ങുക.
. നൂഡിൽസിനൊപ്പം വിളമ്പാം.