അപ്പത്തിനും, ഇടിയപ്പത്തിനും, ചോറിനും ഒപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു കോമ്പിനേഷൻ. നാടൻ രുചികൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇത് പരീക്ഷിച്ചു നോക്കണം. ആവശ്യമായ ചേരുവകൾ 1. ചെമ്മീൻ ഇടത്തരം – ഒരു കിലോ എണ്ണ– ഒരു വലിയ സ്പൂൺ വെളുത്തുള്ളി – രണ്ട് അല്ലി ഉപ്പ് – പാകത്തിന് വറ്റൽമുളക് ചതച്ചത് – കാൽ ചെറിയ

അപ്പത്തിനും, ഇടിയപ്പത്തിനും, ചോറിനും ഒപ്പം കഴിക്കാൻ പറ്റിയ ഏറ്റവും മികച്ച ഒരു കോമ്പിനേഷൻ. നാടൻ രുചികൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഇത് പരീക്ഷിച്ചു നോക്കണം.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. ചെമ്മീൻ ഇടത്തരം – ഒരു കിലോ
എണ്ണ– ഒരു വലിയ സ്പൂൺ
വെളുത്തുള്ളി – രണ്ട് അല്ലി 
ഉപ്പ് – പാകത്തിന്
വറ്റൽമുളക് ചതച്ചത് – കാൽ ചെറിയ സ്പൂൺ
2. എണ്ണ– ഒരു വലിയ സ്പൂൺ
3. സവാള – ഒന്നിന്റെ പകുതി
ചുവപ്പ് കാപ്സിക്കം – ഒന്നിന്റെ പകുതി
പച്ച കാപ്സിക്കം – ഒന്നിന്റെ പകുതി
4. എണ്ണ– രണ്ടു വലിയ സ്പൂൺ
5. തേങ്ങാപ്പാൽ – ഒരു കപ്പ്
ഫിഷ് സോസ് – 4 വലിയ സ്പൂൺ
പീനട്ട് ബട്ടർ – രണ്ടു വലിയ സ്പൂൺ
നാരങ്ങാനീര് – രണ്ടു വലിയ സ്പൂൺ
ബ്രൗൺഷുഗർ – ഒരു വലിയ സ്പൂൺ
ഇഞ്ചി അരച്ചത് – രണ്ടു ചെറിയ സ്പൂൺ
6. ബേസിൽ ലീവ്സ് – രണ്ടു വലിയ സ്പൂൺ
മല്ലിയില പൊടിയായി അരിഞ്ഞത്–രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഒരു ബൗളിലാക്കി യോജിപ്പിച്ചു 10 മിനിറ്റ് വയ്ക്കുക.
∙ പാനിൽ ഒരു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാളയും കാപ്സിക്കവും ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റണം. 
. പച്ചക്കറി മൃദുവായ ശേഷം ബൗളിലേക്കു മാറ്റുക.
∙ പാനിൽ വീണ്ടും രണ്ടു വലിയ സ്പൂൺ എണ്ണ ചേർത്തു ചെമ്മീൻ 5 മിനിറ്റ് വേവിച്ചു മാറ്റി വയ്ക്കണം.
∙ മറ്റൊരു ബൗളിൽ അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ പാനിൽ സവാള–കാപ്സിക്കം വഴറ്റിയതും തയ്യാറാക്കിയ തേങ്ങാപ്പാൽ മിശ്രിതവും ചേർത്തു തിളപ്പിക്കണം.
∙ തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി, 5 മിനിറ്റ് വച്ചു മിശ്രിതം പകുതി അളവിലേക്കു വറ്റിക്കുക.
∙ ഈ ഗ്രേവിയിലേക്കു വേവിച്ചു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തിളക്കുക. ഗ്രേവി ചെമ്മീനിൽ നന്നായി പുരണ്ടു വരണം. 
∙ ബേസിൽ ലീവ്സും മല്ലിയിലയും വിതറി ഭംഗിയായി അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Delicious Kerala-Style Shrimp Curry for Appam and Rice:

This easy shrimp curry recipe in Malayalam, known as 'Chemmeen Curry', offers a delicious and authentic taste perfect for appam, idiyappam, and rice. Enjoy the rich flavors of coconut milk, peanut butter, and fresh herbs in this simple yet satisfying Kerala-style dish.