കുരുമുളകിന്റെ എരിവും മൺപാത്രത്തിന്റെ മണവും നിറഞ്ഞ നല്ല ക്രീമി ചിക്കൻ സ്റ്റ്യൂ Simple Steps to Make Delicious Chicken Stew
ചിക്കനും പച്ചക്കറികളും ചേർത്ത് തേങ്ങാപ്പാലിൽ തിളപ്പിച്ചെടുത്ത നല്ല നാടൻ ചിക്കൻ സ്റ്റ്യൂ. പ്രഭാതഭക്ഷണത്തിനും രാത്രിയിലെ അത്താഴത്തിനും ഒരുപോലെ ബെസ്റ്റ്. ആവശ്യമായ ചേരുവകൾ 1. ചിക്കന്റെ കാൽ മുഴുവനോടെ – രണ്ട് 2. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ ഉപ്പ് – പാകത്തിന് നാരങ്ങാനീര് – ഒരു നാരങ്ങയുടേത് വെളുത്തുള്ളി

ചിക്കനും പച്ചക്കറികളും ചേർത്ത് തേങ്ങാപ്പാലിൽ തിളപ്പിച്ചെടുത്ത നല്ല നാടൻ ചിക്കൻ സ്റ്റ്യൂ. പ്രഭാതഭക്ഷണത്തിനും രാത്രിയിലെ അത്താഴത്തിനും ഒരുപോലെ ബെസ്റ്റ്.
ആവശ്യമായ ചേരുവകൾ
1. ചിക്കന്റെ കാൽ മുഴുവനോടെ – രണ്ട്
2. കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
നാരങ്ങാനീര് – ഒരു നാരങ്ങയുടേത്
വെളുത്തുള്ളി – ആറ് അല്ലി,ചതച്ചത്
3. മൈദ – ഒരു വലിയ സ്പൂൺ
4. എണ്ണ/വെണ്ണ– പാകത്തിന്
5. ഗ്രാമ്പൂ – രണ്ട്
കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഏലയ്ക്ക– ഒന്ന്
വഴനയില – ഒന്ന്
വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
സവാള – ഒരു ഇടത്തരം, പൊടിയായി അരിഞ്ഞത്
സെലറി – രണ്ടു തണ്ട്, അരിഞ്ഞത്
6. ടുമാറ്റോ പ്യൂരി – മൂന്നു വലിയ സ്പൂൺ
7. കാരറ്റ് – രണ്ടു വലുത്, മുഴുവനോടെ
ഉരുളക്കിഴങ്ങ് – 6 എണ്ണം
വഴുതനങ്ങ – ഒന്നിന്റെ പകുതി
8. ചിക്കൻസ്റ്റോക്ക് – 3 കപ്പ്
പാഴ്സ്‌ലി –ആവശ്യത്തിന്
പ്രൂൺസ് – രണ്ട്
ഏപ്രിക്കോട്ട് – 4 എണ്ണം
9. കുരുമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ചിക്കനിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു നന്നായി പുരട്ടി വയ്ക്കുക.
∙ ചിക്കനിൽ ഒരു വലിയ സ്പൂൺ മൈദ തൂവി ഒരു മണിക്കൂർ മാറ്റി വയ്ക്കണം.
∙ ഒരു പാനിൽ എണ്ണ/വെണ്ണ ചൂടാക്കി ചിക്കൻ ചേർത്തു നല്ല തീയിൽ ഇരുവശവും ബ്രൗൺ നിറമാകും വരെ വറുത്തു മാറ്റി വയ്ക്കുക.
∙ ഇതേ പാനിൽ അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റണം. സവാള കണ്ണാടി പ്പരുവമാകുമ്പോൾ ടുമാറ്റോ പ്യൂരി ചേർത്തു 3 മിനിറ്റ് വഴറ്റുക.
. ഇതിലേക്ക് ഏഴാമത്തെ ചേരുവ ചേർത്ത് ഏതാനും മിനിറ്റ് വഴറ്റണം.
∙ ഇതിൽ ചിക്കൻ ചേർത്ത് ഒരു മിനിറ്റ് വേവിച്ച ശേഷം എട്ടാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ വച്ചു 45 മിനിറ്റ് വേവിക്കുക.
. കുരുമുളകുപൊടി ചേർത്തു വാങ്ങുക.
∙ ചൂടോടെ ഗാർലിക് റൈസ്/ബ്രെഡിനൊപ്പം വിളമ്പാം.