അറബിക് മസാലകളുടെ സുഗന്ധവും, നെയ്മണമുള്ള ബസ്മതി അരിയും, പാകത്തിന് വറുത്തെടുത്ത മീനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന രുചി. ആവശ്യമായ ചേരുവകൾ 1. മീൻ – 200 ഗ്രാം വലുപ്പമുള്ള രണ്ടു മീൻ മുഴുവനോടെ 2. എണ്ണ – രണ്ടു വലിയസ്പൂൺ 3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത് തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് –

അറബിക് മസാലകളുടെ സുഗന്ധവും, നെയ്മണമുള്ള ബസ്മതി അരിയും, പാകത്തിന് വറുത്തെടുത്ത മീനും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന രുചി.

ADVERTISEMENT

ആവശ്യമായ ചേരുവകൾ 
1. മീൻ – 200 ഗ്രാം വലുപ്പമുള്ള രണ്ടു മീൻ മുഴുവനോടെ
2. എണ്ണ – രണ്ടു വലിയസ്പൂൺ
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത്– ഒരു വലിയ സ്പൂൺ
4. അറബിക് മസാല – 4 വലിയ സ്പൂൺ +  1 വലിയ സ്പൂൺ
5. എണ്ണ – വറുക്കാൻ പാകത്തിന്
6. ഫിഷ്സ്റ്റോക്ക് – നാലു കപ്പ്
7. ബസ്മതി അരി – രണ്ടു കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ മീൻ മുഴുവനോടെ വൃത്തിയാക്കി വയ്ക്കുക.
∙ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙ നന്നായി വഴന്ന ശേഷം നാലു വലിയ സ്പൂൺ അറബിക് മസാല ചേർത്തിളക്കി മീനും ചേർത്ത് വെള്ളം തളിച്ചു വേവിക്കുക. 
. മീൻ പകുതി വേവാകുമ്പോൾ കോരി മാറ്റുക.
∙ ഈ മീനിൽ ഒരു വലിയ സ്പൂൺ അറബിക് മസാല പുരട്ടി ചൂടായ എണ്ണയില്‍ വറുത്തെടുത്തു മാറ്റി വയ്ക്കണം.
∙ അടുപ്പിലുള്ള മസാലക്കൂട്ടിൽ ഫിഷ് സ്റ്റോക്ക് ചേർത്തു തിളയ്ക്കുമ്പോൾ അരി ചേർത്തു വേവിച്ചു വറ്റിച്ചെടുക്കണം.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി മീൻ വറുത്തതു മുകളിൽ വച്ചു ടുമാറ്റോ കറിക്കൊപ്പം വിളമ്പാം.
∙ ടുമാറ്റോ കറി തയാറാക്കാൻ എണ്ണ ചൂടാക്കി ഒരു ചെറിയ സ്പൂൺ വെളുത്തുള്ളി അരിഞ്ഞതു വഴറ്റിയ ശേഷം ഒരു വലിയ സ്പൂൺ അറബിക് മസാല ചേർത്തു വഴറ്റുക. 
. അതിലേക്ക് ആറു തക്കാളി അരച്ചത്, കാരറ്റ്, ഉരുളക്കിഴങ്ങ്, സുക്കീനി എന്നിവ ഓരോന്നിന്റെ പകുതി വീതം കഷ്ണങ്ങളാക്കിയത് ചേർത്തു വേവിക്കുക. 
. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Experience the Aromatic Flavors of Arabic Fish Biryani:

Fish Biryani is a delectable dish combining the aroma of Arabic spices, fragrant basmati rice, and perfectly fried fish. This recipe offers a delightful culinary experience with its rich flavors and aromatic spices.