നാടൻ രുചിയുടെ പെരുമഴക്കാലം, ചൂട് ചോറിനൊപ്പം കിടിലൻ മീൻ മുളകിട്ടത് Authentic Kerala Fish Curry Recipe with Kudampuli
ഈ ലേഖനം കുടംപുളിയുടെ സ്വാദോടെ, എരിവും പുളിയും ചേർന്ന നല്ല നാടൻ മീൻ കറി തയ്യാറാക്കുന്നതിനുള്ള വിശദമായ പാചകക്കുറിപ്പ് നൽകുന്നു. അരക്കിലോ മീൻ, ഉപ്പ്, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ, കടുക്, ഉലുവ, ചുവന്നുള്ളി, വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, കശ്മീരി മുളകുപൊടി, മല്ലിപ്പൊടി, കുടംപുളി, വെള്ളം എന്നിവയാണ് ഇതിന് ആവശ്യമായ പ്രധാന ചേരുവകൾ. മീൻ വൃത്തിയാക്കി മസാല പുരട്ടി, എണ്ണയിൽ കടുകും ഉലുവയും മൂപ്പിച്ച ശേഷം മറ്റ് ചേരുവകൾ ചേർത്ത് വഴറ്റി, കുടംപുളിയും വെള്ളവും ചേർത്ത് തിളച്ച ശേഷം മീൻ കഷണങ്ങൾ ചേർത്ത് വേവിച്ചെടുക്കുന്ന രീതിയാണ് വിശദീകരിച്ചിരിക്കുന്നത്. അവസാനമായി പച്ച വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് കറി പൂർത്തിയാക്കുന്നു.

എരിവും പുളിയും ഒത്തിണങ്ങിയ നല്ല നാടൻ മീൻ കറി. കുടംപുളിയുടെ സ്വാദ് ഇതിന് പ്രത്യേക രുചി നൽകുന്നു.
ആവശ്യമായ ചേരുവകൾ
1. മീന്‍ – അരക്കിലോ
2. ഉപ്പ് – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
3. വെളിച്ചെണ്ണ – മൂന്നു ചെറിയ സ്പൂൺ
4. കടുക് – കാൽ ചെറിയ സ്പൂൺ
ഉലുവ – അര ചെറിയ സ്പൂൺ
5. ചുവന്നുള്ളി – എട്ടു ഗ്രാം, അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് – അഞ്ചു ഗ്രാം
ഇഞ്ചി അരിഞ്ഞത് – ഒരു ഗ്രാം
പച്ചമുളക് – ഒന്ന്,അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
6. കശ്മീരിമുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
7. കുടംപുളി – നാലു ചുള, കുതിർത്തത്
വെള്ളം – 100 മില്ലി
8. വെളിച്ചെണ്ണ – ഒരു വലിയ സ്പൂൺ
കറിവേപ്പില – രണ്ടു തണ്ട്
പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി 10 മിനിറ്റ് വയ്ക്കണം
∙ ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉലുവയും മൂപ്പിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തു വഴറ്റുക
∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേർത്തിളക്കി എണ്ണ തെളിയുമ്പോൾ കുടംപുളി കുതിർത്തതും വെള്ളവും ചേർത്തിളക്കണം.
∙ തിള വരുമ്പോൾ മീൻ കഷണങ്ങൾ ചേർത്തു പാൻ ചുറ്റിക്കണം.
∙ ഇടത്തരം തീയിൽ വച്ചു വേവിക്കുക.
∙ മീൻ വെന്ത ശേഷം പച്ച വെളിച്ചെണ്ണ ഒഴിച്ചു കറിവേപ്പില വിതറി വാങ്ങാം.