കലോറിയെക്കുറിച്ച് ചിന്തിക്കണ്ട, ബോട്ടി കബാബ് ട്രൈ ചെയ്യൂ, മൂഡ് ഓൺ ആകും Savor the Taste: Delicious Boti Kebab with Mint Chutney
ഈ ലേഖനം രുചികരമായ ബോട്ടി കബാബ് തയ്യാറാക്കുന്നതിനുള്ള ഒരു പാചകക്കുറിപ്പാണ് നൽകുന്നത്. എല്ലില്ലാത്ത ഇളം മട്ടൺ, കടുകെണ്ണ, തൈര്, വിവിധ മസാലകൾ (ജീരകം, ഗരം മസാല, മഞ്ഞൾപ്പൊടി, കാശ്മീരി മുളകുപൊടി, ജാതിക്കാപ്പൊടി), നാരങ്ങാനീര്, പപ്പായ അരച്ചത്, മല്ലിയില എന്നിവയാണ് പ്രധാന ചേരുവകൾ. മട്ടൺ മാരിനേറ്റ് ചെയ്ത ശേഷം സ്ക്യൂവറിൽ കോർത്ത് എണ്ണ പുരട്ടി 10-12 മിനിറ്റ് ഗ്രിൽ ചെയ്ത്, മൈക്രോഗ്രീൻസ്, മല്ലിയില എന്നിവ കൊണ്ട് അലങ്കരിച്ച് മിന്റ് ചട്നിക്കൊപ്പം വിളമ്പാം എന്നതാണ് പാചകരീതി.

മസാലകൾ നന്നായി പുരട്ടി, കനലിൽ പാകത്തിന് ചുട്ടെടുത്ത സ്വാദിഷ്ടമായ ബോട്ടി കബാബ്. കൂടെ അല്പം നാരങ്ങാനീരും ഉള്ളിയും പുതിന ചട്ണിയും കൂടിയുണ്ടെങ്കിൽ സംഭവം ജോറായി
ആവശ്യമായ ചേരുവകൾ
1. ഇളം മട്ടൺ, എല്ലില്ലാതെ – 200 ഗ്രാം
2. കടുകെണ്ണ – ഒരു വലിയ സ്പൂൺ
തൈര് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
ജീരകംപൊടി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി– മുക്കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – അര ചെറിയ സ്പൂൺ
പപ്പായ അരച്ചത് – ഒരു ചെറിയ സ്പൂൺ
ജാതിക്കാപ്പൊടി – ഒരു നുള്ള്
മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
3. എണ്ണ– പാകത്തിന്
4. മൈക്രോഗ്രീൻസ്, മല്ലിയില അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ മട്ടൺ കഷണങ്ങൾ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി പുരട്ടി 40 മിനിറ്റ് അനക്കാതെ വയ്ക്കണം.
∙ ഓരോ കഷണം മട്ടണും സ്ക്യൂവറിൽ കോർത്ത് എണ്ണ പുരട്ടി, 10–12 മിനിറ്റ് ഗ്രിൽ ചെയ്തെടുക്കുക.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി നാലാമത്തെ ചേരുവ കൊണ്ട് അലങ്കരിച്ചു മിന്റ് ചട്നിക്കൊപ്പം വിളമ്പാം.