നിഹാരി ഗോഷ്ട്, ആട്ടിറച്ചി കുറഞ്ഞ തീയിൽ മസാലകൾ ചേർത്ത് മണിക്കൂറുകളോളം വേവിച്ചെടുക്കുന്ന ഒരു പരമ്പരാഗത മുഗളായ് വിഭവമാണ്, ഇതിൻ്റെ ചാറ് കട്ടിയുള്ളതും സുഗന്ധവ്യഞ്ജനങ്ങളാൽ സമ്പന്നവുമാണ്. എണ്ണയിൽ ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ മൂപ്പിച്ച് സവാളയും പച്ചമുളകും വഴറ്റിയ ശേഷം ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, തക്കാളി പ്യൂരി, കശുവണ്ടിപ്പരിപ്പ് അരച്ചത് എന്നിവ ചേർത്ത് വഴറ്റണം. തുടർന്ന് കാശ്മീരി മുളകുപൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് മസാല മൂത്ത ശേഷം കട്ടത്തൈര് ഇളക്കി യോജിപ്പിക്കണം. മട്ടൺ കഷണങ്ങളും ഉപ്പും ചേർത്ത് അര മണിക്കൂർ വേവിച്ചെടുത്ത്, ശേഷം ജാതിക്ക പൊടിച്ചതും മല്ലിയിലയും ചേർത്ത് അലങ്കരിച്ച് വിളമ്പാം.

ആട്ടിറച്ചി മസാലകൾ ചേർത്ത് കുറഞ്ഞ തീയിൽ മണിക്കൂറുകളോളം വേവിച്ചെടുക്കുന്ന ഒരു പരമ്പരാഗത മുഗളായ് വിഭവമാണ് നിഹാരി ഗോഷ്ട്. ഇതിലെ ചാറ് വളരെ കട്ടിയുള്ളതും സുഗന്ധവ്യഞ്ജനങ്ങളാൽ സമ്പന്നവുമായിരിക്കും. 

ആവശ്യമായ ചേരുവകൾ
1. എണ്ണ – പാകത്തിന്
2. ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപ്പട്ട – രണ്ടു വീതം
3. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – ഒന്ന്, അരിഞ്ഞത്
4. ഇഞ്ചി – വെളുത്തുള്ളി
പേസ്റ്റ് – അര ചെറിയ സ്പൂൺ
ടുമാറ്റോ പ്യൂരി – അര ചെറിയ സ്പൂൺ
5. കശുവണ്ടിപ്പരിപ്പ് അരച്ചത് – ഒരു ചെറിയ സ്പൂൺ
6. കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – കാൽ ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ
7. കട്ടത്തൈര് – ഒരു ചെറിയ സ്പൂൺ
8. മട്ടൺ എല്ലോടുകൂടി – 200 ഗ്രാം,
9. ഉപ്പ് – പാകത്തിന്
10. ജാതിക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
11. ഇഞ്ചി അരിഞ്ഞത് – അലങ്കരിക്കാൻ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ എണ്ണ ചൂടാക്കി ഗരംമസാല മൂപ്പിച്ച ശേഷം സവാളയും പച്ചമുളകും വഴറ്റുക.
∙ വാടി വരുമ്പോൾ നാലാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റ് വഴറ്റണം.
. കശുവണ്ടിപ്പരിപ്പ് അരച്ചതും ചേർത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ മസാല മൂത്ത മണം വരുമ്പോൾ തൈരും ചേർത്തിളക്കണം.
. ഇതിലേക്കു മട്ടണും ഉപ്പും ചേർത്തിളക്കി അരമണിക്കൂർ വേവിക്കുക.
∙ മട്ടൺ വെന്ത ശേഷം പത്താമത്തെ ചേരുവ ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ അടുപ്പിൽ നിന്നു വാങ്ങി 11 ആമത്തെ ചേരുവകൊണ്ട് അലങ്കരിച്ചു വിളമ്പാം.

ADVERTISEMENT
Slow-Cooked Mutton Nihari for Flavorful Evenings:

Nihari Gosht is a traditional Mughlai dish featuring mutton slow-cooked with aromatic spices until tender. This rich and flavorful curry, often served with a thick, fragrant gravy, is a culinary delight.