നാടൻ രുചിയുടെ ചെമ്മീൻ പെരുമ, കൊതിപ്പിക്കുന്ന മണവും നാവിൽ വെള്ളമൂറുന്ന രുചിയും Quick and Flavorful Prawns with Ginger and Garlic
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത കട്ടിയുള്ള തേങ്ങാപ്പാൽ ഗ്രേവിയിൽ തയ്യാറാക്കിയ സ്വാദിഷ്ടമായ ചെമ്മീൻ കറിയുടെ പാചകക്കുറിപ്പ് വിശദീകരിക്കുന്നു. ഈ കറി ചോറ്, ചപ്പാത്തി, അപ്പം എന്നിവയോടൊപ്പം കഴിക്കാൻ വളരെ അനുയോജ്യമാണ്. തയ്യാറാക്കാൻ ആവശ്യമായ ചേരുവകളും ഘട്ടം ഘട്ടമായുള്ള പാചക രീതിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, പ്രത്യേകിച്ചും തേങ്ങാപ്പാൽ ചേർത്ത ശേഷം ചെമ്മീൻ അഞ്ചു മിനിറ്റ് മാത്രം വേവിക്കണം എന്ന് ഊന്നൽ നൽകുന്നു.

കൊതിയൂറും പ്രോൺസ് ഇൻ ജിൻജർ ഗാർലിക് കോക്കനട്ട് ഗ്രേവി റെഡി. ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത കട്ടി തേങ്ങാപ്പാൽ ഗ്രേവിയിൽ തയ്യാറാക്കിയ ഈ പ്രോൺസ് കറി ചോറിനും ചപ്പാത്തിക്കും അപ്പത്തിനുമൊപ്പം സൂപ്പറാണ്.
ആവശ്യമായ ചേരുവകൾ
1. ചെമ്മീൻ –അരക്കിലോ
2. മഞ്ഞൾപ്പൊടി – ഒരു നുള്ള്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
3. വെളിച്ചെണ്ണ– രണ്ടു വലിയ സ്പൂൺ
4. കറിവേപ്പില – രണ്ടു തണ്ട്
ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
പച്ചമുളക് – നാല്, നീളത്തിൽ രണ്ടായി പിളർന്നത്
5. ചുവന്നുള്ളി അരിഞ്ഞത്– കാൽ കപ്പ്
6. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
7. മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
മല്ലിപ്പൊടി – അര ചെറിയ സ്പൂൺ
8. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ്
വെള്ളം – ഒരു കപ്പ്
പാകം ചെയ്യുന്ന വിധം
∙ ചെമ്മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി നാലാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ ഇതില്‍ ചുവന്നുള്ളി ചേർത്തു വഴറ്റി മൃദുവാകുമ്പോൾ തക്കാളിയും മഞ്ഞൾപ്പൊടിയും മല്ലിപ്പൊടിയും ചേർത്തു നന്നായി യോജിപ്പിക്കുക.
∙ തേങ്ങാപ്പാലും വെള്ളവും ചേർത്തിളക്കി തിള വന്നു തുടങ്ങുമ്പോൾ ചെമ്മീൻ ചേർത്തു കൃത്യം അഞ്ച് മിനിറ്റ് വേവിക്കണം.
∙ അടുപ്പിൽ നിന്നു വാങ്ങി കുറച്ചു സമയം വച്ച ശേഷം വിളമ്പാം.