Tuesday 12 July 2022 10:57 AM IST : By Vanitha Pachakam

രുചിയിൽ ഒട്ടും പിന്നിലല്ല ഈ ബീഫ് ഏത്തക്കായ കറി; ഈസി റെസിപ്പി ഇതാ!

beef

ബീഫ് ഏത്തക്കായ കറി

1. കൊഴുപ്പോടു കൂടി െചറിയ കഷണങ്ങളാക്കിയ ബീഫ് - അരക്കിലോ

2. ഏത്തക്കായ - കാൽ കിലോ

3. പച്ചമുളക് - അഞ്ച്, രണ്ടായി കീറിയത്

ഇഞ്ചി - ഒരു കഷണം, കനം കുറച്ചു നീളത്തിൽ അരിഞ്ഞത്

കറിവേപ്പില - രണ്ടു തണ്ട്

മഞ്ഞൾപ്പൊടി - അര െചറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

4. വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ

5. തേങ്ങ ചുരണ്ടിയത് - രണ്ടു കപ്പ്

പെരുംജീരകം - രണ്ടു െചറിയ സ്പൂൺ

കറുവാപ്പട്ട - ഒരു കഷണം

ഏലയ്ക്ക - രണ്ട്

ഗ്രാമ്പൂ - നാല്

വെളുത്തുള്ളി - അഞ്ച് അല്ലി

6. മുളകുപൊടി - രണ്ടു െചറിയ സ്പൂൺ

മല്ലിപ്പൊടി - ഒരു വലിയ സ്പൂൺ

മഞ്ഞൾ‌പ്പൊടി - അര െചറിയ സ്പൂൺ

7. ഉപ്പ് - പാകത്തിന്

പാകം െചയ്യുന്ന വിധം

∙ ഇറച്ചി വൃത്തിയാക്കി വയ്ക്കുക.

∙ ഏത്തക്കായ െചറിയ കഷണങ്ങളാക്കി വയ്ക്കണം.

∙ ഇറച്ചി മൂന്നാമത്തെ േചരുവയും പാകത്തിനു വെള്ളവും േചർത്തു കുക്കറിലാക്കി വേവിക്കണം.

∙ െവളിച്ചെണ്ണ ചൂടാക്കി അഞ്ചാമത്തെ േചരുവ വറുക്കുക. ബ്രൗൺ നിറമാകുമ്പോൾ ആറാമത്തെ േചരുവ ചേർത്തു മൂക്കുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി വയ്ക്കുക.

∙ ചൂടാറിയ ശേഷം മയത്തിൽ അരച്ചെടുക്കണം.

∙ വേവിച്ച ഇറച്ചിയിൽ ഏത്തക്കായയും േചർത്തു വേവിക്കണം. വെന്തു വരുമ്പോൾ അരപ്പു േചർത്തു വേവിച്ചു പാകത്തിനുപ്പു േചർത്തു പിരളൻ പരുവത്തിൽ വാങ്ങുക.