Tuesday 09 November 2021 04:33 PM IST : By Bina Mathew

ബീഫ് ഏത്തക്കായ കറി, ഒരു തനി നാടൻ രുചി!

beefethakka

ബീഫ് ഏത്തക്കായ കറി

1.ബീഫ്, കൊഴുപ്പോടു കൂടിയത് – അരക്കിലോ

2.ഏത്തക്കായ – അരക്കിലോ

3.വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

4.സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്

ഇഞ്ചി – ഒരു കഷണം, നീളത്തിൽ അരിഞ്ഞത്

പച്ചമുളക് – നാല്, നീളത്തിൽ അരിഞ്ഞത്

കറിവേപ്പില – രണ്ടു തണ്ട്

5.മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ

മല്ലിപ്പൊടി – നാലു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ

6.ഉപ്പ് – പാകത്തിന്

7.തേങ്ങ – ഒന്ന്

ഒന്നാം പാൽ – ഒരു കപ്പ്

രണ്ടാം പാൽ – രണ്ടു കപ്പ്

പാകം ചെയ്യുന്ന വിധം

∙ഇറച്ചി ചെറിയ കഷണങ്ങളാക്കി മുറിച്ച് വയ്ക്കുക.

∙ഏത്തക്കായയും തൊലി കളഞ്ഞു ചെറിയ കഷണങ്ങളാക്കി വയ്ക്കുക.

∙എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.

∙വഴന്ന ശേഷം അഞ്ചാമത്തെ ചേരുവ അരച്ചതും ചേർത്തിളക്കുക.

∙ഇതിലേക്ക് ഇറച്ചിയും പാകത്തിനുപ്പും ചേർത്തു കുക്കറിൽ വേവിക്കുക.

∙രണ്ടാം പാലും ഏത്തക്കായും ചേർത്തിളക്കി വീണ്ടും കുക്കറിൽ വേവിക്കുക.

∙ഒന്നാം പാൽ ചേർത്തു തിളയ്ക്കുമ്പോൾ വാങ്ങി ചെറു ചൂടോടെ വിളമ്പാം.