Monday 01 April 2024 01:03 PM IST : By സ്വന്തം ലേഖകൻ

നോമ്പുതുറ വിഭവമായി തയാറാക്കാം ചിക്കൻ–കോൺ ലോലിപ്പോപ്പ്, ഈസി റെസിപ്പി!

lolippooooop

ചിക്കൻ–കോൺ ലോലിപ്പോപ്പ്

1.ചിക്കൻ, എല്ലില്ലാതെ – 300 ഗ്രാം

2.സ്വീറ്റ് കോൺ – കാൽ കപ്പ്

3.ഉരുളക്കിളങ്ങ് – ഒന്ന്, പുഴുങ്ങി പൊടിച്ചത്

കാപ്സിക്കം, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

സവാള, പൊടിയായി അരിഞ്ഞത് – കാൽ കപ്പ്

ബ്രെഡ് പൊടിച്ചത് – അരക്കപ്പ്

ഉപ്പ് – പാകത്തിന്

വറ്റൽമുളക് ചതച്ചത് – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – അര ചെറിയ സ്പൂൺ

4.മൈദ – മൂന്നു വലിയ സ്പൂൺ

വെള്ളം – അരക്കപ്പ്

5.ബ്രെഡ് പൊടിച്ചത് – പാകത്തിന്

6.എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം‌

∙ചിക്കൻ ഉപ്പും കുരുമുളകും ചേർത്തു വേവിച്ചു പൊടിച്ചു വയ്ക്കുക.

∙സ്വീറ്റ് കോൺ വേവിച്ച് മിക്സിയിൽ പൾസ് ചെയ്തു മാറ്റി വയ്ക്കുക.

∙ഒരു ബൗളിൽ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കണം.

‍∙ഇതിലേക്കു ചിക്കനും കോണും ചേർത്തു യോജിപ്പിച്ചു ചെറിയ ഉരുളകളാക്കി വയ്ക്കണം.

∙നാലാമത്തെ ചേരുവ നന്നായി കലക്കി യോജിപ്പിക്കുക.

∙തയാറാക്കി വച്ചിരിക്കുന്ന ചിക്കൻ ബോൾസ് മൈദ മിശ്രിതത്തിൽ മുക്കി ബ്രെഡ് പൊടിച്ചതിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരുക.

∙ഇതിൽ ടൂത്ത്പിക്ക് കുത്തി ലോലിപോപ്പ് പോലെയാക്കി സോസിനൊപ്പം വിളമ്പാം.