Friday 23 February 2024 04:05 PM IST

അപാര രുചിയിൽ ചില്ലി ചിക്കൻ റെസിപ്പി, തയാറാക്കാം ഈസിയായി!

Liz Emmanuel

Sub Editor

chili chic

ക്രിസ്പി ചില്ലി ചിക്കൻ

1.ചിക്കൻ എല്ലില്ലാതെ – അരക്കിലോ

2.മുളകുപൊടി – ഒരു ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ

ഗരംമസാല പൊടി – ഒരു ചെറിയ സ്പൂൺ

മുട്ട – ഒന്ന്

ഉപ്പ് – പാകത്തിന്

3.കോൺഫ്ളോർ – അരക്കപ്പ്

4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

5.സവാള – ഒന്ന്, അരിഞ്ഞത്

6.ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റ് – ഒരു ചെറിയ സ്പൂൺ

7.കാപ്സിക്കം, നീളത്തിൽ അരിഞ്ഞത് – അരക്കപ്പ്

പച്ചമുളക് – രണ്ട്, നീളത്തിൽ അരിഞ്ഞത്

8.സോയ സോസ് – മൂന്നു വലിയ സ്പൂൺ

തക്കാളി അരച്ചത് – ഒന്നര വലിയ സ്പൂൺ

ടുമാറ്റോ കെച്ചപ്പ് – ഒരു വലിയ സ്പൂൺ

ചില്ലി സോസ് – ഒരു വലിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു ചെറിയ സ്പൂൺ

പഞ്ചസാര – ഒരു ചെറിയ സ്പൂൺ

9. സ്പ്രിങ് അണിയൻ, അരിഞ്ഞത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙ചിക്കൻ നിളത്തിൽ അരിഞ്ഞു രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙ശേഷം കോൺഫ്ളോർ ചേർത്തു യോജിപ്പിച്ചു ചൂടായ എണ്ണയിൽ വറുത്തു കോരി മാറ്റി വയ്ക്കണം.

∙പാനിൽ ചിക്കൻ വറുത്ത എണ്ണയിൽ നിന്നും രണ്ടു വലിയ സ്പൂൺ എണ്ണ ചൂടാക്കി സവാള വഴറ്റുക.

∙ഇഞ്ചി–വെളുത്തുള്ളി പേസ്‌റ്റു ചേർത്തു വഴറ്റി പച്ചമണം മാറുമ്പോൾ ഏഴാമത്തെ ചേരുവ ചേർത്തു രണ്ടു മിനിറ്റു വഴറ്റുക.

∙എട്ടാമത്തെ ചേരുവയും ചേർത്തിളക്കി തിളയ്ക്കുമ്പോൾ വറുത്തു വച്ചിരിക്കുന്ന ചിക്കൻ കഷണങ്ങൾ ചേർക്കണം.

∙ചിക്കനിൽ അരപ്പു നന്നായി പൊതിഞ്ഞിരിക്കുന്ന പാകത്തിനു വാങ്ങി സ്പ്രിങ് അണിയൻ അരിഞ്ഞതു കൊണ്ട് അലങ്കരിച്ചു വിളമ്പാം.