Friday 30 April 2021 05:45 PM IST : By Vanitha Pachakam

രുചികരമായ സ്‌റ്റാർട്ടർ തയാറാക്കണോ, ഇതാ ഫിഷ് ബോൾസ് നിറച്ചത്!

balls

ഫിഷ് ബോൾസ് നിറച്ചത്

1. മീൻ - 250 ഗ്രാം

2. ഉപ്പ്, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി - പാകത്തിന്

3. എണ്ണ - പാകത്തിന്

4. സവാള അരിഞ്ഞത് - അരക്കപ്പ്

5. ഇഞ്ചി - വെളുത്തുള്ളി ചതച്ചത് - ഒന്നര ചെറിയ സ്പൂൺ

6. പച്ചമുളക് - മൂന്ന്, അരിഞ്ഞത്

7. കുരുമുളകുപൊടി - ഒരു ചെറിയ സ്പൂൺ

8. ഉപ്പ് - പാകത്തിന്

9. നാരങ്ങാനീര് - ഒന്നര ചെറിയ സ്പൂൺ

10. മല്ലിയില അരിഞ്ഞത് - ഒരു ചെറിയ സ്പൂൺ

11. തേങ്ങ - അര മുറി, ചുരണ്ടിയത്

പച്ചമുളക് - മൂന്ന്, അരിഞ്ഞത്

നാരങ്ങാനീര് - ഒരു ചെറിയ സ്പൂൺ

മല്ലിയില, പുതിനയില - കുറച്ച്, അരിഞ്ഞത്

ഇഞ്ചി അരിഞ്ഞത് - അര ചെറിയ സ്പൂൺ

ഉപ്പ് - പാകത്തിന്

12. മുട്ട - ഒന്ന്

13. റൊട്ടി പൊടിച്ചത് - പാകത്തിന്

14. എണ്ണ - വറുക്കാൻ ആവശ്യത്തിന്

പാകം െചയ്യുന്ന വിധം

∙ മീൻ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ച് അടർത്തി വയ്ക്കുക.

∙ എണ്ണ ചൂടാക്കി നാലു മുതൽ ഏഴുവരെയുള്ള ചേരുവ യഥാക്രമം ചേർത്തു വഴറ്റിയെടുക്കുക.

∙ പാകത്തിനുപ്പും ചേർത്തിളക്കണം.

∙ നാരങ്ങാനീരും മല്ലിയിലയും ചേർത്തു നന്നായി വരട്ടിയെടുത്ത്, അടുപ്പിൽ നിന്നു വാങ്ങി വയ്ക്കണം.

∙ പതിനൊന്നാമത്തെ ചേരുവ യോജിപ്പിച്ചു വെള്ളം തൊടാതെ അരയ്ക്കുക.

∙ തയാറാക്കി വച്ചിരിക്കുന്ന മീൻ കൂട്ട്, ചെറിയ ഉരുളകളാക്കി, ഇതിനുള്ളിൽ തേങ്ങാക്കൂട്ടു നിറച്ചു വീണ്ടും ഉരുട്ടുക.

∙ ഓരോ ഉരുളയും ഇങ്ങനെ തയാറാക്കി, മുട്ട അടിച്ചതിൽ മുക്കി, റൊട്ടിപ്പൊടിയിൽ പൊതിഞ്ഞെടുക്കുക.

∙ പിന്നീട്, തിളയ്ക്കുന്ന എണ്ണയിലിട്ട്, ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരുക.