Tuesday 22 March 2022 12:57 PM IST

ബംഗാളി സ്പെഷ്യൽ മഛർ പത്തൂരി, കൊതിപ്പിക്കും മീൻ രുചി!

Merly M. Eldho

Chief Sub Editor

macharrrrpa

മഛർ പത്തൂരി

1.വെള്ള ദശക്കട്ടിയുള്ള മീൻ – 500 ഗ്രാം

2.കടുക് – രണ്ടു വലിയ സ്പൂൺ

മഞ്ഞക്കടുക് – ഒരു വലിയ സ്പൂൺ

തേങ്ങ ചുരണ്ടിയത് – അരക്കപ്പ്

കശുവണ്ടിപ്പരിപ്പ് നുറുക്ക് – രണ്ടു വലിയ സ്പൂൺ

പച്ചമുളക് – അഞ്ച്

ഉപ്പ് – പാകത്തിന്

3.പഞ്ചസാര – ഒരു ചെറിയ സ്പൂൺ

മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ

4.കടുകെണ്ണ – ഒരു വലിയ സ്പൂൺ

5.പച്ചമുളക് – എട്ട്–പത്ത്

പാകം ചെയ്യുന്ന വിധം

∙മീൻ വൃത്തിയാക്കി മുള്ളില്ലാതെ എട്ടു – പത്തു കഷണങ്ങളാക്കി തുടച്ചുണക്കി വയ്ക്കുക.

∙രണ്ടാമത്തെ ചേരുവ മിക്സിയിൽ അരയ്ക്കുക. ഇടയ്ക്കിടെ അൽപം വെള്ളം ചേർത്തു കൊടുക്കണം.

∙ഇതിലേക്ക‌ു മൂന്നാമത്തെ ചേരുവയും യോജിപ്പിച്ച് അരപ്പു തയാറാക്കി മീൻ കഷണങ്ങളിൽ നന്നായി പുരട്ടിപ്പിടിപ്പിച്ച് രണ്ടു മണിക്കൂർ വയ്ക്കുക ഫ്രിഡ്ജിൽ വയ്ക്കുക.

∙പിന്നീടു പുറത്തെടുത്ത് കടുകെണ്ണ ഒഴിച്ചു യോജിപ്പിക്കുക.

∙വാഴയില എട്ടിഞ്ചു വലുപ്പമുള്ള ചതുരക്കഷണങ്ങളായി മുറിച്ച് ഓരോന്നിലും അൽപം കടുകെണ്ണ പുരട്ടി, ഓരോ ഇലയിലും ഓരോ മീൻ കഷണം വീതം വയ്ക്കുക.

∙അതിനു മുകളിൽ അൽപം അരപ്പു പുരട്ടി ഒരു പച്ചമുളകും വയ്ക്കുക. വാഴയില ചതുരാകൃതിയിൽ പൊതിഞ്ഞു ചരതുകൊണ്ടു കെട്ടി ആവി വരുന്ന അപ്പച്ചെമ്പിന്റെ തട്ടിൽ വച്ച് ഉദ്ദേശം പത്തു മിനിറ്റ് വേവിക്കണം.

∙അപ്പച്ചെമ്പിൽ നിന്നു പുറത്തെടുത്തു ചരടഴിച്ചു മാറ്റി ചോറിനൊപ്പം ചൂടോടെ വിളമ്പാം.