പച്ചമാങ്ങ ചിക്കൻ
1.ചിക്കൻ – ഒരു കിലോ, കഷണങ്ങളാക്കിയത്
2.പച്ചമാങ്ങ, കഷണങ്ങളാക്കിയത് – അരക്കപ്പ്
ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – രണ്ടു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
കട്ടത്തൈര് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3.എണ്ണ – രണ്ടു വലിയ സ്പൂൺ
4.ഏലയ്ക്ക – മൂന്ന്
ജീരകം – രണ്ടു ചെറിയ സ്പൂൺ
കറുവാപ്പട്ട – ഒരു കഷണം
ബേ ലീഫ് – രണ്ട്
5.സവാള – മൂന്ന്, പൊടിയായി അരിഞ്ഞത്
6.കശ്മീരി മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപൊടി – രണ്ടു ചെറിയ സ്പൂൺ
മല്ലിപ്പൊടി – രണ്ടു ചെറിയ സ്പൂൺ
7.ആംചൂർ പൗഡർ – രണ്ടു ചെറിയ സ്പൂൺ
കസൂരി മേത്തി – ഒരു വലിയ സ്പൂൺ
8.പഴുത്ത മാങ്ങ, അരച്ചത് – ഒരു കപ്പിന്റെ മൂന്നിൽ ഒന്ന്
9.മല്ലിയില, അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ഒരു വലിയ ബൗളിൽ ചിക്കനും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.
∙പാനിൽ എണ്ണ ചൂടാക്കി നാലാമത്തെ ചേരുവ വഴറ്റുക.
∙സവാള ചേർത്തു വഴറ്റി ഗോൾഡൻ ബ്രൗൺ നിറമാകുമ്പോൾ ചിക്കൻ–മാങ്ങ മിശ്രിതം ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.
∙മുക്കാൽ വേവാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി പച്ചമണം മാറുമ്പോൾ ആംചൂർ പൗഡറും കസൂരി മേത്തിയും ചേർത്തിളക്കി ചിക്കൻ വേവിക്കണം.
∙പഴുത്ത മാങ്ങ അരച്ചതും ചേർത്തു തിളപ്പിച്ചു മല്ലിയിലയും ചേർത്തിളക്കി വാങ്ങാം.