Wednesday 18 November 2020 02:17 PM IST : By സ്വന്തം ലേഖകൻ

കേരള സ്റ്റൈൽ മട്ടൺ സ്‌റ്റ്യൂ, ഈസി റെസിപ്പി ഇതാ!

mut

മട്ടൺ സ്‌റ്റ്യൂ

1.മട്ടൻ – അരക്കിലോ

2.വെളിച്ചെണ്ണ – പാകത്തിന്

3.കറുവാപ്പട്ട – ആറു കഷണം

ഗ്രാമ്പൂ – എട്ട്

ഏലയ്ക്ക – എട്ട്

4.സവാള – മൂന്നു വലുത്, അരിഞ്ഞത്

ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് – മൂന്നു വലിയ സ്പൂൺ

പച്ചമുളക് – ആറ്–എട്ട്

കറിവേപ്പില – കുറച്ച്

5.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ രണ്ടാം പാൽ – ഒന്നരക്കപ്പ്

6.കാരറ്റ്, ഉരുളക്കിഴങ്ങ് – ഒന്നു വീതം, കഷണങ്ങളാക്കിയത്

7.തേങ്ങ ചുരണ്ടിപ്പിഴിഞ്ഞ ഒന്നാം പാൽ – ഒരു കപ്പ്

ഉപ്പ് – പാകത്തിന്

കുരുമുളക് – അര ചെറിയ സ്പൂൺ

8.വിനാഗിരി – ഒരു ചെറിയ സ്പൂൺ

9.കശുവണ്ടിപ്പരിപ്പ് വറുത്തത് – അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

  • മട്ടൻ കഷ്ണങ്ങളാക്കി വയ്ക്കുക.

  • എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക.

  • ഇതിലേക്കു നാലാമത്തെ ചേരുവ ചേർത്തിളക്കി ബ്രൗൺ നിറമാകും മുമ്പ് മട്ടൻ കഷണങ്ങളും ചേർത്തു വഴറ്റുക.

  • ഇതിൽ രണ്ടാംപാലും ഉപ്പും ചേർത്തു പ്രഷർകുക്കറിലാക്കി നന്നായി വേവിക്കുക.

  • ഇറച്ചി വെന്തശേഷം കാരറ്റും ഉരുളക്കിഴങ്ങും ചേർത്തു വേവിക്കുക.

  • പച്ചക്കറികളും വെന്തശേഷം ഒന്നാം പാലും കുരുമുളകും ചേർത്ത് ആവി വരുമ്പോൾ വിനാഗിരിയും ചേർത്തിളക്കി വാങ്ങി കശുവണ്ടിപ്പരിപ്പ് വറുത്തതുകൊണ്ട് അലങ്കരിക്കുക.