Monday 11 December 2023 02:54 PM IST : By സ്വന്തം ലേഖകൻ

അപാര രുചിയിൽ തയാറാക്കാം ചെമ്മീൻ ഉലർത്ത്, ഈസി റെസിപ്പി!

prawns fry

ചെമ്മീൻ ഉലർത്ത്

1.ചെമ്മീൻ – അരക്കിലോ

2.മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ

കുരുമുളകുപൊടി – ഒരു വലിയ സ്പൂൺ

കശ്മീരി മുളകുപൊടി – അര ചെറിയ സ്പൂൺ

നാരങ്ങാനീര് – ഒരു വലിയ സ്പൂൺ

ഉപ്പ് – പാകത്തിന്

3.എണ്ണ – രണ്ടു വലിയ സ്പൂൺ

4.വെണ്ണ – ഒരു വലിയ സ്പൂൺ

5.വെളുത്തുള്ളി, പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ

വറ്റൽമുളകു ചതച്ചത് – ഒരു വലിയ സ്പൂൺ

കറിവേപ്പില – രണ്ടു തണ്ട്

6.മല്ലിയില, അരിഞ്ഞത് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം

∙ചെമ്മീൻ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ വയ്ക്കുക.

∙പാനിൽ എണ്ണ ചൂടാക്കി ചെമ്മീൻ വറുത്തു കോരി മാറ്റി വയ്ക്കണം.

∙ഇതേ പാനിൽ വെണ്ണ ചൂടാക്കി അഞ്ചാമത്തെ ചേരുൂവ വഴറ്റുക.

∙ഇതിലേക്കു വറുത്തു വച്ചിരിക്കുന്ന ചെമ്മീൻ ചേർത്തു യോജിപ്പിച്ച് മല്ലിയില വിതറി വാങ്ങാം.