Monday 04 June 2018 05:29 PM IST : By സ്വന്തം ലേഖകൻ

കൊതി കൂട്ടാൻ ആപ്പിൾ ജിലേബി

APPLE_JALEBI

ബേക്കിങ് സോഡ, യീസ്റ്റ് എന്നിവ ചേർക്കാതെ ആപ്പിൾ ഉപയോഗിച്ച് സ്വാദിഷ്ടമായ ജിലേബി തയാറാക്കാം..

ആവശ്യമായ ചേരുവകൾ

ആപ്പിൾ - 2 എണ്ണം (വട്ടത്തിൽ കട്ട് ചെയ്തത് )

ജിലേബിക്കു ഉള്ള മാവ് തയാറാക്കാൻ

മൈദാ - 1.5 കപ്പ്
തൈര് - 1/2 കപ്പ് (പുളി ഉള്ളത് )
പഞ്ചസാര - 1 ടീസ്പൂൺ
ഏലക്കാപ്പൊടി - 1/4 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ളു  
വെള്ളം - ആവശ്യത്തിന്

ഇവയെല്ലാം യോജിപ്പിച്ചു ഇഡ്ഡലി മാവ് പരുവത്തിൽ ഉള്ള മാവ് തയാറാക്കുക. ശേഷം ഇത് മിനിമം ഒരു മണിക്കൂർ എങ്കിലും റസ്റ്റ് ചെയ്യാൻ വയ്ക്കാം.

പഞ്ചസാര പാനി തയാറാക്കാൻ

1/2 കപ്പ് - പഞ്ചസാര
1/4 കപ്പ് - വെള്ളം

ഒറ്റനൂൽ പരുവത്തിൽ ഉള്ള പാനി തയാറാക്കുക.

മറ്റു ചേരുവകൾ

വറുത്തെടുക്കാൻ ആവശ്യമായ എണ്ണ

കോട്ട് ചെയ്യാൻ ആവശ്യമായ മൈദാ -1/2 കപ്പ്

തയാറാക്കുന്ന വിധം

കട്ട് ചെയ്തു വച്ച ആപ്പിൾ നടുഭാഗം കളഞ്ഞശേഷം, മൈദാ കുറച്ച് ഒരു പ്ലേറ്റിൽ എടുത്ത് ഒന്ന് എല്ലാ വശവും കോട്ട് ചെയ്തെടുക്കുക. ഇത് ഒരു മണിക്കൂർ മാറ്റിവച്ച ബാറ്ററിൽ മുക്കി എണ്ണയിൽ ഇട്ടു ഫ്രൈ ചെയ്തെടുക്കാം, (ഇരുവശവും ഗോൾഡൻ നിറം ആവുന്നത് വരെ). ഫ്രൈ ചെയ്ത ഉടനെ പഞ്ചസാര പാനിയിലേക്ക് ഇടുക, പഞ്ചസാര പാനി ചെറു ചൂട് ഉള്ളതായിരിക്കാൻ ശ്രദ്ധിക്കുക, മിനിമം 10 മിനിറ്റ് എങ്കിലും പാനിയിൽ സോക്ക് ചെയ്യണം. ശേഷം ചോപ്പ് ചെയ്തുവച്ച നട്സ്, ഐസ്ക്രീം എന്നിവയുടെ കൂടെയോ അല്ലാതെയോ സെർവ് ചെയ്യാം.

റെസിപ്പി: സ്നേഹ ധനുജ്