Wednesday 01 November 2023 02:33 PM IST : By Deepthi Philips

പഴം കറുത്തു പോയെങ്കിലും കളയല്ലേ, ഇതാ രുചിയൂറും നാലുമണി പലഹാരം റെസിപ്പി!

snacks

പഴുത്തു കറുത്തു പോയ പഴവും കുറച്ചു ഗോതമ്പു പൊടിയും ഉണ്ടെങ്കിൽ കിടിലൻ നാലുമണി പലഹാരം തയാറാക്കാം.

ചേരുവകൾ

•നേന്ത്രപ്പഴം - 3

•നെയ്യ് - 1 ടേബിൾസ്പൂൺ

•അണ്ടിപ്പരിപ്പ് - 1 ടേബിൾസ്പൂൺ

•ഗോതമ്പു പൊടി - 1/2 കപ്പ്

•അരിപൊടി - 1/4 കപ്പ്

•പഞ്ചസാര - 1/4 കപ്പ്

•തേങ്ങ ചിരവിയത് - 1/4 കപ്പ്

•ഏലയ്ക്ക പൊടി - 1 ടീസ്പൂൺ

•ഉപ്പ് - ഒരു നുള്ള്

തയാറാക്കുന്ന വിധം

•ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും, നേന്ത്രപ്പഴം അരിഞ്ഞതും, പഞ്ചസാരയും ചേർത്തു നന്നായി വഴറ്റിയെടുക്കുക.

∙തേങ്ങയും കൂടി ഇതിലേക്ക് ഇട്ട് ഒന്നുകൂടി വഴറ്റി കൊടുക്കാം. നന്നായി കുഴഞ്ഞ പരുവം ആകുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് മാറ്റി അരിപ്പൊടിയും, ഗോതമ്പുപൊടിയും ഏലക്ക പൊടിയും ചേർത്ത് കുഴച്ചു ചെറിയ ഉരുളകൾ ആക്കി ഉരുട്ടി എടുക്കുക.

•ഇത് ചൂടായ എണ്ണയിൽ ഇട്ട് വറുത്തു കോരാം.

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video