Saturday 20 April 2019 04:21 PM IST : By സ്വന്തം ലേഖകൻ

ഈസ്റ്ററിന് സ്‌പെഷ്യൽ ചിക്കൻ അവിയൽ (വിഡിയോ)

easter-special-chicken-aviyal

ഇത്തവണത്തെ ഈസ്റ്ററിന് വ്യത്യസ്തമായ ഒരു റെസിപ്പി പരിചയപ്പെടുത്താം. നല്ല രുചികരമായ ചിക്കൻ അവിയൽ. കിടിലൻ റെസിപ്പി ഇതാ...  

ചേരുവകൾ 

1. ചിക്കൻ - 200 ഗ്രാം 

2. മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ 

3. ഉപ്പ് - 1 ടീ സ്പൂൺ 

4. കുമ്പളങ്ങ - 100ഗ്രാം 

5. കൊത്തമരാ - 100 ഗ്രാം 

6. ചേന - 150 ഗ്രാം 

7. നാളികേരം - 1 

8. പച്ച മുളക് - 5 എണ്ണം 

9. പുളിയുള്ള തൈര് - 2ടേബിൾ സ്പൂൺ 

10. കറിവേപ്പില 

11. വെളിച്ചെണ്ണ - 1 ടീ സ്പൂൺ 

12. വെള്ളം - 1/2 കപ്പ്‌ 

തയാറാക്കുന്ന വിധം

ആദ്യം ചിക്കൻ മഞ്ഞൾപൊടിയും 1/2 ടീസ്പൂൺ ഉപ്പും, 1/2 കപ്പ്‌ വെള്ളവും ഒഴിച്ച് വേവിക്കുക. 6-7 മിനിറ്റിനുള്ളിൽ ചിക്കൻ വെന്തിട്ടുണ്ടാവും. അതിന് ശേഷം കുമ്പളങ്ങ, കൊത്തമരാ, ചേന എന്നിവ 1/2 ടീ സ്പൂൺ ഉപ്പും ചേർത്ത് അടച്ച് വച്ച് വേവിക്കുക. ഇതിൽ വെള്ളം ചേർക്കരുത്. 10 മിനിറ്റോളം അടച്ച് വച്ച് ചെറിയ തീയിൽ വേവിക്കുക. വെന്ത് കഴിയുമ്പോൾ അതിലേക്ക് ചിക്കൻ വേവിച്ചത് ചേർത്ത് 2 മിനിറ്റ് അടച്ച് വയ്ക്കുക. 

ഇതിലേക്ക് നാളികേരവും പച്ചമുളകും ചതച്ചത് ചേർക്കുക. ഇതിലും വെള്ളം ചേർക്കാതെ വേണം ചതച്ചെടുക്കാൻ. എല്ലാം നന്നായി ചേർത്ത് ഇളക്കുക. 5 മിനിറ്റ് അടച്ച് വയ്ക്കുക. നാളികേരം ചിക്കനിലും പച്ചക്കറികളിലും നന്നായി പിടിച്ചുകിട്ടും. ഇതിലേക്ക് പുളിച്ച തൈര് ചേർത്ത് ഇളക്കുക. ശേഷം കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് വാങ്ങി വയ്ക്കുക. 

NB: ചിക്കൻ കഷ്ണങ്ങൾ നീളത്തിൽ മുറിക്കുക. പച്ചക്കറികൾ കുറച്ച് കട്ടിയായി മുറിച്ചെടുക്കുക.