Monday 15 October 2018 05:19 PM IST : By സ്വന്തം ലേഖകൻ

മുരിങ്ങയില നുള്ളി ഇടാൻ മടിച്ച് ഇനിയാരും കറി വയ്ക്കാതിരിക്കണ്ട! ഈ എളുപ്പവിദ്യ പരീക്ഷിച്ചുനോക്കൂ...

drumstick-leaves2190

ഇലക്കറികളിൽ പോഷക സമ്പന്നമാണ് മുരിങ്ങയില, കൂടാതെ സ്വാദിഷ്ടവും. മുരിങ്ങയില തോരൻ, മുരിങ്ങയില പരിപ്പുകറി, മുരിങ്ങയില താളിച്ചത് ഇങ്ങനെ വ്യത്യസ്തമായ രുചികളിൽ വിഭവങ്ങൾ തയാറാക്കാം. മുരിങ്ങയിലയിൽ ധാരാളം പോഷക ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി, വൈറ്റമിൻ സി, ബീറ്റകരോട്ടിൻ രൂപത്തിൽ വൈറ്റമിൻ എ, വൈറ്റമിൻ കെ, മാംഗനീസ്, മാംസ്യം കൂടാതെ മറ്റു അവശ്യപോഷകങ്ങളും ഇവയിൽ അടങ്ങിയിരിക്കുന്നു. ആയൂർവേദ വിധിപ്രകാരം മുരിങ്ങയില മുന്നൂറോളം രോഗങ്ങളെ ചെറുക്കാൻ പ്രാപ്തമാണെന്നാണ് പറയപ്പെടുന്നത്.

ഇതൊക്കെയാണെങ്കിലും മുരിങ്ങയില കിട്ടിയാലും കറി വയ്‌ക്കാൻ പലർക്കും മടിയാണ്. അതിന്റെ  പ്രധാന കാരണം ഇലകൾ നുള്ളാൻ എടുക്കുന്ന സമയവും പരിശ്രമവുമാണ്. കുറെയധികം സമയം ഇതിനുവേണ്ടി ചിലവഴിക്കാൻ ഉദ്യോഗസ്ഥകളായ അമ്മമാർക്ക് കഴിഞ്ഞെന്നു വരാറില്ല. താഴെ കൊടുത്തിരിക്കുന്ന വിഡിയോ കണ്ടുനോക്കൂ, എളുപ്പത്തിൽ മുരിങ്ങ ഊരുന്നത് എങ്ങനെയെന്ന് പഠിക്കാം. സമയത്തിന് ചുറ്റും ഓടിക്കൊണ്ടിരിക്കുന്ന അമ്മമാർക്ക് ഉപയോഗപ്രദമാണ് ഈ എളുപ്പവിദ്യ. വിഡിയോ കാണാം;