Tuesday 18 June 2024 02:45 PM IST : By Deepthi Philips

അഞ്ചു മിനിറ്റിൽ കിടിലൻ ചായക്കടി, തയാറാക്കാം ഈസിയായി!

vegggggsnackkk

ചിക്കനും ബീഫും മീനും ഒന്നും ഇല്ലെങ്കിലും വെറും 5 മിനുട്ടിൽ കിടിലൻ ചായക്കടി തയ്യാറാക്കാം. വെജിറ്റേറിയൻസിന്റെ പ്രിയ വിഭവം.

ചേരുവകൾ

1.ഉരുളക്കിഴങ്ങ് - 2

2.മുട്ട – 1

3.വെളുത്തുള്ളി - 4

4.മുളകുപൊടി - 1 ടേബിൾസ്പൂൺ

5.സൺഫ്ലവർ എണ്ണ - 2 ടേബിൾസ്പൂൺ

6.നാരങ്ങ നീര് - 1 ടീസ്പൂൺ

7.ഉള്ളി അരിഞ്ഞത് - 1/2 കപ്പ്

8.കാപ്സിക്കം അരിഞ്ഞത് - 1/2 കപ്പ്

9.മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

10.കോൺസ്റ്റാർച്ച് - 3 ടേബിൾസ്പൂൺ

11.ഉപ്പ് - 1/2 ടീസ്പൂൺ

12.ബ്രെഡ്ക്രംബ്സ്

തയ്യാറാക്കുന്ന വിധം

∙ഉരുളക്കിഴങ്ങ് പുഴുങ്ങിയതിനു ശേഷം ഗ്രേറ്റ് ചെയ്തെടുക്കുക. ∙മിക്സിയുടെ ചെറിയ ജാർ എടുത്ത് അതിലേക്ക് മുട്ടയും നാരങ്ങാനീരും വെളുത്തുള്ളിയും, മുളകുപൊടിയും സൺഫ്ലവർ ഓയിലും ചേർത്ത് നന്നായി അടിച്ചെടുക്കുക. ഇതു ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങിലേക്ക് ചേർത്തു കൊടുക്കാം.

∙ഇതിലേക്ക് അരക്കപ്പ് ഉള്ളി അരിഞ്ഞതും അരക്കപ്പ് ക്യാപ്സിക്കം അരിഞ്ഞതും കാൽ കപ്പ് മല്ലിയില അരിഞ്ഞതും കോൺസ്റ്റാർച്ചും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക.

∙ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കുക.

∙മറ്റൊരു പാത്രത്തിൽ ബ്രഡ് ക്രംസ് എടുക്കാം ഇനി നമ്മൾ കുഴച്ചുവെച്ച മാവ് ചെറിയ ഉരുളകളാക്കിയതിനു ശേഷം മുട്ട കൂട്ടിലേക്ക് മുക്കിയതിന് ശേഷം വീണ്ടും ബ്രഡ്സിലേക്ക് മുക്കുക. ഇങ്ങനെ എല്ലാം ചെയ്തെടുക്കുക.

∙ഇനി ചൂടായ എണ്ണയിലേക്ക് ഇത് ഓരോന്നായി ഇട്ട് വറുത്തെടുക്കാം. രുചികരമായ സ്നാക്ക് റെഡി.

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks