Tuesday 01 September 2020 03:35 PM IST : By സ്വന്തം ലേഖകൻ

100 കൂട്ടം കറികളുമായി ഫിറോസിന്റെ ഗംഭീര ഓണസദ്യ; യൂട്യൂബിൽ ട്രെൻഡിങ്ങായി വിഡിയോ

firozzz444

മാനും ഒട്ടകവുമൊക്കെയായി വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ശ്രദ്ധ നേടിയ ഫൂഡ് വ്ലോഗറാണ് പാലക്കാട് സ്വദേശിയായ ഫിറോസ് ചുട്ടിപ്പാറ. എന്നും സ്വന്തം വിഡിയോകളിൽ വ്യത്യസ്ത പുലർത്തിയിരുന്ന ഫിറോസ് ഇത്തവണ 100 കൂട്ടം കറികൾ കൊണ്ടുള്ള ഗംഭീര ഓണസദ്യയുമായാണ് വരവ്. എന്നാൽ പാചകം ചെയ്യുന്നതിൽ നിന്നും ഉണ്ണുന്ന ഫിറോസിനെയാണ് പ്രേക്ഷകർക്ക് കാണാൻ കഴിയുക. വിവിധ വീടുകളിലാണ് വിഭവങ്ങൾ ഒരുക്കിയതെന്നും ഇതിനായി അയൽവാസികളായ ചേച്ചിമാർ സഹായിച്ചുവെന്നും ഫിറോസ് പറയുന്നു.

അരിനെല്ലി അച്ചാർ, നിലക്കടല തോരൻ, കപ്പ ഉപ്പേരി, വാഴപ്പൂ തോരൻ, ബ്രോക്കോളി, കോളിഫ്ലവർ ചില്ലി, സോയാബീൻ, വയലറ്റ് പയർ, വള്ളൽച്ചീര, പപ്പായ, വാഴത്തണ്ട്, മത്തൻ ഇല തോരൻ, റിങ് ഒനിയൻ, ഉലുവയില തോരൻ തുടങ്ങി വ്യത്യസ്തമായ വിഭവങ്ങൾ കൂടി വിഡിയോയിലൂടെ ഫിറോസ് പരിചയപ്പെടുത്തുന്നു. യൂട്യൂബിൽ ട്രെന്റിങ്ങായിരിക്കുകയാണ് വിഡിയോ. 

Tags:
  • Social Media Viral
  • Pachakam