ഊണു കഴിഞ്ഞാൽ അൽപം മധുരമാകാം അല്ലെ. ഇതാ രുചിയൂറും ഫ്രൂട്ട് സാലഡ്....
ചേരുവകൾ
1.ഡ്രാഗൺ ഫ്രൂട്ട് - 2
2.പാല്‍ - ഒരു ലിറ്റർ
3.കോൺഫ്ലോർ - ആറ് ടേബിൾ സ്പൂൺ
4.ഏലയ്ക്കാപ്പൊടി - ഒരു ടീസ്പൂൺ
5.കണ്ടൻസ്ഡ് മിൽക്ക് - ഒരു ടിൻ
തയാറാക്കുന്ന വിധം
∙ഡ്രാഗൺ ഫ്രൂട്ട് ചെറുതാക്കി നുറുക്കി മാറ്റി വയ്ക്കുക.
∙ഒരു ലിറ്റർ പാൽ എടുത്തതിനുശേഷം അതിൽ നിന്ന് കുറച്ചു പാലെടുത്ത് കോൺഫ്ലോർ മിക്സ് ചെയ്ത് സൈഡിലേക്ക് മാറ്റി വയ്ക്കുക.
∙ബാക്കി പാൽ തിളപ്പിക്കാൻ വയ്ക്കാം, ഇതിലേക്ക് കണ്ടൻസ്ഡ് മിൽക്കും കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക.
∙നന്നായി ചൂടായി വരുമ്പോൾ നമ്മൾ നേരത്തെ മിക്സ് ചെയ്തു വെച്ച കോൺഫ്ലവർ ഇതിലേക്ക് ഒഴിച്ചു കൊടുക്കാം. കൈവിടാതെ ഇളക്കിക്കൊണ്ടിരിക്കണം.
∙നന്നായി തിളയ്ക്കുമ്പോൾ തീ ഓഫ് ചെയ്തതിനുശേഷം ഡ്രാഗൺ ഫ്രൂട്ട് ഉടച്ചതും ചേർത്തു നന്നായി ഇളക്കുക.
∙മൂന്ന് മണിക്കൂർ തണുത്തതിനുശേഷം വിളമ്പാം.