Tuesday 21 May 2024 02:48 PM IST : By Deepthi Philips

പാലും ക്രീമും പഞ്ചസാരയും ഇല്ലാതെ ഹെൽതി ഐസ്ക്രീം തയാറാക്കാം, ഇതാ റെസിപ്പി!

mangoooooice

മാങ്ങ ഐസ്ക്രീം ഇനി ആർക്കും ഉണ്ടാക്കാം. പാലും പഞ്ചസാരയും കണ്ടെൻസ്ഡ് മിൽക്കും ഇല്ലാതെ കൊതിയൂറും ഐസ്ക്രീം.

ചേരുവകൾ

1.മാങ്ങ - 2

2.തേൻ - 3 ടേബിൾസ്പൂൺ

3.കട്ടിയുള്ള തൈര് - 3 ടേബിൾസ്പൂൺ

തയ്യാറാക്കുന്ന വിധം

∙മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി 3 മണിക്കൂർ ഫ്രീസറിൽ വെക്കുക.

∙തൈരും ഫ്രീസറിൽ വെക്കുക.

∙3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ, തണുത്ത മാങ്ങയും, തൈരും, തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറിൽ 2 മണിക്കൂർ വെച്ച് സ്കൂപ് ചെയ്തു എടുക്കാം. ഐസ്ക്രീം തയ്യാർ.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video