ഇനി കുട്ടികൾ നൂഡിൽസ് ചോദിച്ചാൽ മടിക്കാതെ കൊടുക്കാം. ഇതാ വീട്ടിൽ തന്നെ തയാറാക്കിയ നൂഡിൽസ്.
ചേരുവകൾ
1.ചപ്പാത്തി - 1
2.കാരറ്റ് - 1 ചെറുത്കാ
3.പ്സിക്കം - 1 ചെറുത്ബീ
4.ന്‍സ് - 3
5.സോയസോസ് - അര ടീസ്പൂണ്‍
6.ടുമാറ്റോ സോസ് – അര ടീസ്പൂണ്‍
7.എണ്ണ - ആവശ്യത്തിന്
8.ഉപ്പ് – പാകത്തിന്
9.കറുത്ത കുരുമുളക് – പാകത്തിന്
തയാറാക്കുന്ന വിധം
∙ഒരു ചപ്പാത്തി പരത്തി, തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് വേവിച്ചെടുക്കുക. വെള്ളത്തിൽ നിന്ന് മാറ്റി തണുക്കാൻ വേണ്ടി വയ്ക്കുക. ഇനി ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു മാറ്റി വയ്ക്കാം.
∙ഒരു ചട്ടിയിൽ എണ്ണ ചൂടാക്കി പച്ചക്കറികൾ വഴറ്റുക .
∙ആവശ്യത്തിന് ഉപ്പും, കുരുമുളകും, സോസും ചേർത്തു മിക്സ് ചെയ്തതിനുശേഷം ചപ്പാത്തി ചേർത്തിളക്കണം. രുചിയൂറും നൂഡിൽസ് റെഡി.