Monday 17 September 2018 03:56 PM IST : By സ്വന്തം ലേഖകൻ

ഞണ്ടു വറുത്തത്, ഞണ്ട് വറ്റിച്ചത്, ഈസി ക്രാബ് – പൊട്ടേറ്റോ റോസ്റ്റ്; മൂന്നു രസികൻ വിഭവങ്ങൾ!

crab-special-dishes മുംതാസ് സാദിഖ്

ഞണ്ടു വറുത്തത്

1.  ഞണ്ട് – ഒരു കിലോ
2.  ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂൺ
    മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
    മുളകുപൊടി – രണ്ടു ചെറിയ സ്പൂൺ
    ഗരംമസാലപ്പൊടി – കാൽ ചെറിയ സ്പൂൺ
    നാരങ്ങാനീര് – ഒരു ചെറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
3.  വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം

∙ ഞണ്ട് വൃത്തിയാക്കി വയ്ക്കുക
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ച് ഞണ്ടിൽ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക.
∙ ഒരു പാനിൽ എണ്ണ ചൂടാക്കി ഞണ്ട് തിരിച്ചും മറിച്ചുമിട്ട് വറുത്തെടുക്കുക.

crab-spcs2

ഞണ്ട് വറ്റിച്ചത്

1.  ഞണ്ട് – ഒരു കിലോ
2.  എണ്ണ – രണ്ടു വലിയ സ്പൂൺ
3.  ഇഞ്ചി, വെളുത്തുള്ളി ചതച്ചത് – മൂന്നു ചെറിയ സ്പൂൺ
    സവാള – മൂന്ന്, നീളത്തിൽ അരിഞ്ഞത്
    പച്ചമുളക് – രണ്ട്, അരിഞ്ഞത്
4.  മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
    മുളകുപൊടി – ഒരു ചെറിയ സ്പൂൺ
    മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
    മട്ടൻ/ചിക്കൻ മസാല – ഒരു ചെറിയ സ്പൂൺ
    കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
5.   തക്കാളി – മൂന്ന്, നീളത്തിൽ അരിഞ്ഞത്
6.   കറിവേപ്പില – മൂന്നു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഞണ്ട് വൃത്തിയാക്കി വയ്ക്കുക.
∙ ചുവടുകട്ടിയുള്ള പാത്രത്തിൽ എണ്ണ ചൂടാക്കി മൂന്നാമ ത്തെ ചേരുവ ഗോൾ നിറമാകുന്നതു വരെ വഴറ്റുക.
∙ ഇതിലേക്ക് നാലാമത്തെ ചേരുവ ചേർത്ത് മൂപ്പിക്കുക. എണ്ണ തെളിയുന്ന പാകത്തിൽ തക്കാളി ചേർത്തു വ ഴറ്റുക.
∙ തക്കാളി വെന്തുടഞ്ഞശേഷം അരക്കപ്പ് വെള്ളവും ഞ ണ്ടും ചേർത്തിളക്കി മൂടി വച്ചു വേവിക്കുക.
∙ ചാറ് നന്നായി കുറുകി വരുന്ന പാകത്തിൽ കറിവേപ്പില ചേർത്തി ളക്കി വിളമ്പാം. തേങ്ങാപ്പാൽ ചേർ‌ക്കുന്നതും രുചികരമാണ്.

crab-spcs

ഈസി ക്രാബ് – പൊട്ടേറ്റോ റോസ്റ്റ്

1.   ഞണ്ട് വൃത്തിയാക്കിയത് – ഒരു കിലോ
2.  എണ്ണ – മൂന്നു വലിയ സ്പൂൺ
3.   ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ചെറിയ സ്പൂൺ
     പച്ചമുളക് – നാല്, രണ്ടായി മുറിച്ചത്    
    സവാള– അഞ്ച്, നീളത്തിൽ അരിഞ്ഞത്
    തക്കാളി – മൂന്ന്, അരിഞ്ഞത്
4.  മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
    മട്ടൻ/ചിക്കൻ മസാല – രണ്ടര ചെറിയ സ്പൂൺ
    ഉപ്പ് – പാകത്തിന്
5.    കറിവേപ്പില – മൂന്ന് തണ്ട്
6.    ഉരുളക്കിഴങ്ങ് – രണ്ട്, കഷണങ്ങളാക്കിയത്

പാകം ചെയ്യുന്ന വിധം

∙ ഒരു പാനിൽ എണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ വഴറ്റുക.
∙ എണ്ണ തെളിഞ്ഞു വരുന്ന പാകത്തിൽ നാലാമത്തെ ചേരുവ ചേർത്തു മൂപ്പിക്കുക
∙ ഇതിലേക്ക് ഞണ്ടും കറിവേപ്പിലും ചേർത്ത് ഒരു കപ്പ് വെള്ളമൊഴിച്ച് നന്നായി ഇളക്കുക. ഇടത്തരം തീയിൽ മുക്കാൽ വേവിൽ വേവിക്കുക.
∙ ഇനി ഉരുളക്കിഴങ്ങും ചേർത്ത് നന്നായി വേവിച്ചു വാങ്ങുക.

crab-sukka

റെസിപ്പി: മുംതാസ് സാദിഖ്, ഖത്തർ