Thursday 07 December 2023 02:09 PM IST : By Deepthi Philips

പോഷകസമൃദ്ധമായ കവടപുല്ലു കൊണ്ട് മൊരിഞ്ഞ ദോശ, ഇതാ രുചികരമായ റെസിപ്പി!

kavada dosa

പോഷകസമൃദ്ധമായ കവടപുല്ലു കൊണ്ട് മൊരിഞ്ഞ ദോശ. രുചികരമായ ദോശ എങ്ങനെ തയാറാക്കാം എന്നു നോക്കാം.

ചേരുവകൾ

1.കവടപുല്ല് പൊടി - ഒരു കപ്പ്

2.റവ - 1/2 കപ്പ്

3.ഉരുളക്കിഴങ് ഗ്രേറ്റ് ചെയ്തത് - 1 കപ്പ്

4.പച്ചമുളക് അരിഞ്ഞത് - ഒരു ടീസ്പൂൺ

5.ഇഞ്ചി അരിഞ്ഞത് - ഒരു ടീസ്പൂൺ

6.മല്ലിയില അരിഞ്ഞത് - 1/4 കപ്പ്

7.മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ

8.ജീരകം - 1/2 ടീസ്പൂൺ

9.ഉപ്പ് - 1 ടീസ്പൂൺ

10.വെള്ളം - 3 കപ്പ്‌

തയാറാക്കുന്ന വിധം

•കവടപുല്ല് പൊടിയിൽ 3 കപ്പ് വെള്ളം ഒഴിച്ച് കട്ടയില്ലാതെ കലക്കി എടുക്കുക.

∙അരിഞ്ഞുവെച്ച എല്ലാ പച്ചക്കറികളും മഞ്ഞൾപൊടിയും, ഉപ്പും, ജീരകവും കൂടി ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക.

∙അയഞ്ഞ പാകത്തിൽ വേണം യോജിപ്പിച്ചെടുക്കാൻ.

•ചൂടായ പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ചു കൊടുത്തതിനുശേഷം ഇത് ഓരോ തവി കുറേശ്ശെ ഒഴിച്ച് തിരിച്ചും മറിച്ചും ഇട്ടു ചുട്ടെടുക്കാം.

∙പോഷകസമൃദ്ധമായ കവടപുല്ല് ദോശ റെഡി.

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam
  • Breakfast Recipes