Tuesday 05 November 2024 03:58 PM IST : By Deepthi Philips

പച്ച പപ്പായ കൊണ്ട് ഇങ്ങനെ തയാറാക്കി നോക്കിയിട്ടുണ്ടോ, സൂപ്പർ റെസിപ്പി!

papaya curryr

ഒരുപാട് ഗുണങ്ങൾ അടങ്ങിയ ഒരു പച്ചക്കറിയാണ് പപ്പായ. ആസ്ത്മ, ഓസ്റ്റിയോ ആർത്രൈറ്റിസ്, സന്ധിവാതം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഇവക്കെല്ലാം പപ്പായ നല്ല ഔഷധമാണ്. പുകവലിക്കാരിൽ ശ്വാസകോശത്തിന്റെ വീക്കം കുറക്കാൻ സഹായിക്കുന്ന വിറ്റാമിൻ എയും ഇതിലുണ്ട്. പച്ച പപ്പായ നീര് ടോൺസിലുകൾ ചികിത്സിക്കാൻ കഴിയും. നമ്മളിൽ പലരും പച്ച പപ്പായ അതികം കറി വെക്കാറില്ല എന്നാൽ പപ്പായ ഇതുപോലെ കറി വയ്ക്കുകയാണെങ്കിൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും.

ചേരുവകൾ

•പപ്പായ - 500 ഗ്രാം

•മുളകുപൊടി - ½ ടീസ്പൂൺ

•മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ

•ഉപ്പ് – പാകത്തിന്

•വെളിച്ചെണ്ണ - 1 ടീസ്പൂൺ

•കറിവേപ്പില

•വെളിച്ചെണ്ണ - 4 ടേബിൾസ്പൂൺ

•കറുവപ്പട്ട - 2 ചെറുത്

•ചെറിയ ഉള്ളി - 25 – 30‌

•ഇഞ്ചി അരിഞ്ഞത് - ¼ കപ്പ്

•വെളുത്തുള്ളി അരിഞ്ഞത് - ¼ കപ്പ്

•പച്ചമുളക് - 2

•കറിവേപ്പില

•മഞ്ഞൾപ്പൊടി - ½ ടീസ്പൂൺ

•മല്ലിപ്പൊടി - 2 ടേബിൾസ്പൂൺ

•കശ്മീരി മുളകുപൊടി - ഒന്നര ടീസ്പൂൺ

•തക്കാളി - 2 ഇടത്തരം

•തേങ്ങ ചിരകിയത് - 1 കപ്പ്

•ചെറിയ ഉള്ളി - 4

•ഉപ്പ് പാകത്തിന്

•ജീരകം - ¼ ടീസ്പൂൺ

•വെളിച്ചെണ്ണ - 3 ടേബിൾസ്പൂൺ

•കടുക് - 1 ടീസ്പൂൺ

•ഉണക്കമുളക് - 3

•ചെറിയ ഉള്ളി അരിഞ്ഞത് - 1/2 കപ്പ്

•കറിവേപ്പില

പാകം ചെയ്യുന്ന വിധം

•പപ്പായ ഇടത്തരം കഷ്ണങ്ങൾ ആക്കി മുറിച്ചതിന് ശേഷം മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില എന്നിവ ചേർത്ത് പുരട്ടി വെക്കുക.

•ഒരു പാനിലേക്ക് 4 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് ചൂടാക്കുക.

∙ഇതിലേക്ക് ഒരു കഷണം കറുവപ്പട്ട, ചെറിയ ഉള്ളി(രണ്ട് സവാള) അരിഞ്ഞത്, പച്ചമുളക്, ഇഞ്ചി അരിഞ്ഞത്, വെളുത്തുള്ളി അരിഞ്ഞത് എന്നിവ ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റിയെടുക്കുക.

∙മല്ലിപ്പൊടിയും, കാശ്മീരി ചില്ലി മുളക് പൊടിയും, മഞ്ഞൾ പൊടിയും ചേർത്തു മിക്സ് ചെയ്തതിനു ശേഷം രണ്ട് തക്കാളി അരിഞ്ഞത് ചേർക്കാം.

∙തക്കാളി നല്ല സോഫ്റ്റ് ആയി വന്നാൽ പുരട്ടി വച്ചിരിക്കുന്ന പപ്പായ ചേർത്ത് ഇളക്കി യോജിപ്പിക്കുക.

∙ഇതിലേക്ക് അര കപ്പ് വെള്ളം ഒഴിച്ച് നന്നായി വേവിക്കുക.

•ശേഷം മിക്സിയുടെ ചെറിയ ജാറിലേക്കു തേങ്ങ ചിരകിയത്, ചെറിയ ഉള്ളി, ഉപ്പ്, ജീരകം, ആവശ്യത്തിന് വെള്ളം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.

•പപ്പായ നന്നായി വെന്ത ശേഷം ഈ തേങ്ങാ അരപ്പ് കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചു തിളപ്പിക്കുക. ശേഷം തീ ഓഫ് ചെയ്യാം.

•ഒരു ചെറിയ പാനിൽ എണ്ണ ചൂടാക്കിയതിനുശേഷം കടുകും, ചെറിയുള്ളി പൊടിയായി അരിഞ്ഞതും, കറിവേപ്പില, ഉണക്കമുളക് എന്നിവയും ചേർത്ത് നന്നായി മൂപ്പിച്ച് കറിയിലേക്ക് ചേർക്കുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam