Monday 25 June 2018 04:28 PM IST : By സ്വന്തം ലേഖകൻ

സ്‌കൂൾ വിട്ട് വിശന്നു വരുന്ന കുഞ്ഞുങ്ങൾക്ക് സ്‌പൈസി കിൻഡർ സർപ്രൈസ്!

spicy-kinder-surprise

സ്‌കൂൾ വിട്ട് വിശന്നു വരുന്ന കുഞ്ഞുങ്ങൾക്ക് നൽകാൻ പറ്റുന്ന രസികൻ സ്നാക്കാണ് സ്‌പൈസി കിൻഡർ സർപ്രൈസ്! തയാറാക്കുന്ന വിധം താഴെ നൽകിയിരിക്കുന്നു.

ആവശ്യമുള്ള ചേരുവകൾ

1) പുഴുങ്ങിയ മുട്ട -5 എണ്ണം
2) സവാള ചെറുതായരിഞ്ഞത് - 4 എണ്ണം
3) പച്ചമുളക് അരിഞ്ഞത് - 5 എണ്ണം
4) വെളുത്തുള്ളി അരിഞ്ഞത് - 2 ടീസ്പൂൺ
5) കറിവേപ്പില അരിഞ്ഞത് - 2തണ്ട്
6) മല്ലിയില അരിഞ്ഞത്. -ആവശ്യത്തിന്
7) മുളകുപൊടി -2 ടീസ്പൂൺ
8) കുരുമുളക് പൊടി -3/4 ടീസ്പൂൺ
9) ഗരംമസാല - 3/4 ടീസ്പൂൺ
10) ഉപ്പ് -ആവശ്യത്തിന്
11) മുട്ട - 2 എണ്ണം
12) ബ്രെഡ് ക്രംസ് - ആവശ്യത്തിന്
13) എണ്ണ - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യമായി അഞ്ചു മുട്ട പുഴുങ്ങി തൊലി കളഞ്ഞ് നെടുകെ മുറിച്ച് മഞ്ഞക്കരു മാറ്റി വെള്ള ഭാഗം മുട്ട അടിച്ചതിലും റൊട്ടി പൊടിയിലും മുക്കി ഫ്രൈ ചെയ്ത് വയ്ക്കുക. ഒരു പാനിൽ ഓയിൽ ഒഴിച്ച് സവാള അരിഞ്ഞത് നന്നായി വഴറ്റി പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില വഴന്നാൽ മുളക് പൊടി, കുരുമുളക് പൊടി, ഗരം മസാലപ്പൊടി, കുറച്ചു മല്ലിയില , ഉപ്പ് ചേർത്ത് വഴറ്റി എടുത്ത് നേരത്തെ മാറ്റിവച്ചിരിക്കുന്ന മുട്ടയുടെ മഞ്ഞക്കരു കൂടി പൊടിച്ച് ചേർത്ത് ചെറിയ ഉരുളകൾ ആക്കുക, ഇത് മുട്ട അടിച്ചതിലും റൊട്ടി പൊടിയിലും മുക്കി എണ്ണയിൽ വറുത്ത് കോരുക. ഫ്രൈ ചെയ്ത് റെഡിയാക്കി വച്ചിരിക്കുന്ന മുട്ട വെള്ളയുടെ മുകളിൽ ഓരോന്ന് വച്ച് ടൊമാറ്റോ സോസിന്റെ കൂടെ സെർവ് ചെയ്യാം.

റെസിപ്പി: ജെസ്‌ന