Wednesday 06 December 2023 04:42 PM IST : By Subha C.T

വളരെ ഈസിയായും ടേസ്‌റ്റിയായും തയാറാക്കാവുന്ന കിടിലൻ സാലഡ്!

corn salad

ചോളം കൊണ്ടു തയാറാക്കാം രുചികരമായ സാലഡ‍്. മുതിര്‍ന്നവർ മാത്രമല്ല കുട്ടികളും ആസ്വദിച്ചു കഴിക്കും തീർച്ച.

ചേരുവകൾ

1.കുക്കുമ്പർ – ഒന്ന്

2.സവാള – ഒന്ന്

3.തക്കാളി – ഒന്ന്

4.ചോളം – ഒന്ന്

5.പച്ചമുളക് – രണ്ടെണ്ണം

6.ഉപ്പ് – പാകത്തിന്

7.കുരുമുളക് പൊടി – കാൽ ടീസ്പൂൺ

8.ജീരകപൊടി – കാൽ ടീസ്പൂൺ

9.ലെമൺ – ഒന്ന്

10.മല്ലിയില – കുറച്ച്

തയാറാക്കേണ്ട വിധം

∙കോൺ തിളപ്പിച്ച വെള്ളത്തിൽ വേവിക്കുക.

∙സവാള, കുക്കുമ്പർ, തക്കാളി, പച്ചമുളക്, എല്ലാം കഴുകി വൃത്തിയാക്കി ചെറുതായി അരിയുക.

∙വേവിച്ച ചോളവും പച്ചക്കറിയും ചേർത്തു കുറച്ച് ഉപ്പ് കുരുമുളകുപൊടി ജീരകപ്പൊടി ചേർത്തു യോജിപ്പിക്കുക.

∙ഒരു നാകങ്ങ പിഴിഞ്ഞു ചേർക്കുക. മല്ലിയിലയും ചേർക്കാം. സാലഡ് റെഡി.

Tags:
  • Cookery Video
  • Easy Recipes
  • Pachakam