Saturday 28 July 2018 06:09 PM IST : By സ്വന്തം ലേഖകൻ

മഴയുടെ കുളിരിൽ ചൂടോടെ തക്കാളി സൂപ്പ്

tomato-soup

തക്കാളി പഴം കൊണ്ടൊരു സൂപ്പ് തയാറാക്കി നോക്കാം. രുചികരമായ ഈ സൂപ്പ് വളരെ എളുപ്പത്തിൽ തയാറാക്കാം...

ചേരുവകൾ

1. തക്കാളി – 4 എണ്ണം
2. ബട്ടർ – 1 ടേബിൾ സ്പൂൺ, ഉള്ളി അരിഞ്ഞത് – 1 കപ്പ്
3. മൈദ – 1 ടേബിൾ സ്പൂൺ
4. പഞ്ചസാര – 1 സ്പൂൺ
5. ചീസ് ചുരണ്ടിയത് – ആവശ്യത്തിന്
6. നൂഡിൽസ് വേവിച്ചത് – അര കപ്പ്

തയാറാക്കുന്ന വിധം

തക്കാളി രണ്ട് കപ്പ് വെള്ളമൊഴിച്ച് വേവിച്ച ശേഷം മിക്സിയിൽ അരച്ച് അരിച്ചു വയ്ക്കുക. ഒരു പാനിൽ ബട്ടർ ചൂടാക്കി ഉള്ളി മൊരിച്ചശേഷം മൈദയിട്ട് വഴറ്റുക. ഇതിലേക്ക് മൂന്നു കപ്പ് വെള്ളവും തക്കാളി അരച്ചതും പാകത്തിന് ഉപ്പും കുരുമുളക് പൊടിയും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. നൂഡിൽസ് വേവിച്ചതു ചേർ‌ത്ത് ഇറക്കാം. വിളമ്പാനുള്ള ബൗളിലാക്കി മീതെ ചീസ് ചുരണ്ടിയത് ഇട്ട് ചൂടോടെ വിളമ്പാം.