Thursday 16 April 2020 02:57 PM IST : By രമ്യ നായർ

രുചികരവും ആരോഗ്യപ്രദവുമായ തുളസിക്കതിര്‍ വൈന്‍; തയാറാക്കുന്നത് എളുപ്പം! വിഡിയോ

tulsi-drink

പലവിധ വൈനുകള്‍ പരീക്ഷിച്ചിട്ടുണ്ടെങ്കിലും ഏറെ വ്യത്യസ്തമാണ് തുളസിക്കതിര്‍ (പൂവ്) കൊണ്ട് ഉണ്ടാക്കുന്ന വൈന്‍. നല്ല നിറവും വീര്യവും രുചികരവും ആരോഗ്യപ്രദവുമാണ് ഈ വൈന്‍. 

ആവശ്യമുള്ള സാധനങ്ങള്‍

1. തുളസിക്കതിര്‍ (പൂവ്)

2. പഞ്ചസാര - 5-6 വലിയ സ്പൂണ്‍

3. യീസ്റ്റ് - 1 ടീസ്പൂണ്‍

4. ശര്‍ക്കര - ഒരു ചെറിയ കഷ്ണം

5. ഗോതമ്പ് - ഒരു പിടി

6. ഗ്രാമ്പു - 2

7. കറുവാപട്ട - ഒരു ചെറിയ കഷ്ണം

തയാറാക്കുന്ന വിധം

തുളസിക്കതിര്‍ (പൂവ്) കഴുകിയെടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിക്കുക. നല്ല ചുവപ്പു നിറമാകും. ഇത് ആറിയ ശേഷം ഒരു ഭരണിയിലേക്കു മാറ്റുക. അതില്‍ പഞ്ചസാരയും യീസ്റ്റ, ഗ്രാമ്പു, പട്ട, ഗോതമ്പ് എന്നിവ ചേര്‍ത്ത് വായു കടക്കാത്ത തരത്തില്‍ നന്നായി ഭരണിയുടെ വായ കെട്ടിവയ്ക്കുക. രണ്ടു ദിവസത്തിനു ശേഷം തുറന്ന് ഇളക്കി കൊടുക്കണം. 21 ദിവസത്തിനു ശേഷം ഇത് ഒരു തുണിയില്‍ അരിച്ചെടുത്ത് വീണ്ടും ഭരണയില്‍ തന്നെ സൂക്ഷിക്കുക. ഒരു മാസത്തിനു ശേഷം രുചിയും ആരോഗ്യപ്രദവുമായ തുളസിക്കതിര്‍ വൈന്‍ റെഡി. 

തുളസിയുടെ ഗുണം

ആന്റി ഓക്‌സിഡന്റ്, ആന്റിഫംഗല്‍, ആന്റി സെപ്റ്റിക് എന്നീ ഗുണങ്ങള്‍ ഉള്ളതാണ് തുളസി. നല്ല പ്രതിരോധശേഷി നല്‍കാനും തുളസിക്കു കഴിയും. പനി, ജലദോഷം, കഫക്കെട്ട് എന്നിവയ്ക്കും തുളസി നല്ലതാണ്. തുളസി രക്തം ശുദ്ധീകരിക്കും.

Tags:
  • Pachakam