Monday 30 September 2024 02:30 PM IST : By Mamtha V.N

വെണ്ടയ്ക്ക ഇഷ്ടമില്ലാത്തവർ പോലും ചോദിച്ചു വാങ്ങിക്കഴിക്കും, ഇതാ രുചിയൂറും റെസിപ്പി!

vendakkkkka

വെണ്ടയ്ക്ക മെഴുക്കുപുരട്ടിയായും തോരനായും തീയലായുമൊക്കെ തയാറാക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമായി വെണ്ടയ്ക്കാ പുളിങ്കറി വച്ചാലോ? വെണ്ടയ്ക്ക കഴിക്കാത്തവരും രുചിയോടെ ചോറിന് കൂട്ടും ഈ കറി. എങ്ങനെ തയാറാക്കാമെന്നു നോക്കാം.

ചേരുവകൾ

1.വെണ്ടയ്ക്ക – 6

2.ചുവന്നുള്ളി - 10

3.വെളുത്തുള്ളി - 8

4.മുളകുപൊടി - 1ടേബിൾ സ്പൂൺ

5.മഞ്ഞൾ പൊടി - ½ടീസ്പൂൺ
6.മല്ലിപൊടി - 1ടീസ്പൂൺ

7.പുളി - ഒരു നെല്ലിക്കാ വലിപ്പം

8.കടുക് - 1ടീസ്പൂൺ

9.മുളക് - 1

10.ഉലുവ – ¼ടീസ്പൂൺ

11.കറിവേപ്പില – പകത്തിന്

12.തക്കാളി – 1

13.ശർക്കര – പാകത്തിന്

14.ഉപ്പ് – പാകത്തിന്

15.വെളിച്ചെണ്ണ – പാകത്തിന്

തയാറാക്കുന്ന വിധം

∙വെണ്ടയ്ക്ക കഷണങ്ങളാക്കി വറുത്തെടുക്കുക.

∙ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാൽ കടുക്, മുളക്, ഉലുവ, കറിവേപ്പില ഇട്ട് പൊട്ടിയതിനു ശേഷം വെളുത്തുള്ളി ചേർത്ത് വഴറ്റുക.

∙ഇതിലേക്കു ചുവന്നുള്ളി ചേർക്കുക.

∙വഴന്നു വരുമ്പോ പൊടികൾ ചേർക്കുക. തക്കാളി ചേർത്ത് വഴറ്റുക.

∙പുളി വെള്ളം, ഉപ്പ്, ശർക്കര ചേർത്ത് ഇളക്കിയതിനു ശേഷം വെണ്ടയ്ക്ക ചേർക്കുക. നന്നായി വെന്ത് പാകമായാൽ വാങ്ങുക.

Tags:
  • Lunch Recipes
  • Vegetarian Recipes
  • Easy Recipes
  • Pachakam